തൃശൂർ: ജില്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. ഗുണ്ടാനേതാവ് കുറ്റൂർ അനൂപിന്റെ കൂട്ടാളിക്ക് ആക്രമണത്തിൽ കുത്തേറ്റു. ആവേശം മോഡൽ റീൽസ് ചെയ്ത കുറ്റൂർ അനൂപിന്റെ കൂട്ടാളി ആക്രു എന്ന് വിളിക്കുന്ന വിപിനാണ് കുത്തേറ്റത്.
ഗുണ്ടകൾ തമ്മിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.13 വർഷം മുൻപ് നടന്ന ഗജു കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് വിപിൻ. ഗജുവിന്റെ സുഹൃത്ത് ദീപക്കാണ് കുത്തിയത്. അഞ്ച് ദിവസം മുൻപാണ് സംഭവം.
കേസിൽ ദീപക്ക് ഒന്നാം പ്രതിയാണ്. കുറ്റൂർ ശരത്തും കുറ്റൂർ ഡെൽവിനുമാണ് കൂട്ടുപ്രതികൾ. ഇവർ മോഷണ കേസുകളിലേയും ലഹരി വസ്തുക്കൾ (കഞ്ചാവ്, എംഡിഎംഎ) വിൽപ്പന നടത്തിയ കേസുകളിലേയും പ്രതികളാണ്. വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ നിലവിൽ റിമാൻഡിലാണ്.