ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സാരി കില്ലറെ പൊലീസ് ഒടുവിൽ വലയിലാക്കി. ബറേലിയിലാണ് കൊലപാതക പരമ്പരകൾ അറങ്ങേറിയത്. 14 മാസങ്ങൾക്കിടെ 9 മധ്യവയസ്കരായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഈ ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളെല്ലാം ചെയ്തതായി കുൽദീപ് കുമാർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ജൂലായ് 2നാണ് പരമ്പരയില അവസാന കൊല നടന്നത്. അനിതയെന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇയാൾ 45-65 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ലക്ഷ്യം വയ്‌ക്കുന്നത്. 2023 ജൂണിൽ മൂന്നും ജൂലായ്, ഓഗസ്റ്റ് ഒക്ടോബർ മാസങ്ങളിൽ ഓരോന്ന് വീതവും നവബംബറിൽ രണ്ടു കൊലപാതകങ്ങളും ബറേലിയിലെ വിവിധയിടങ്ങളിൽ നടന്നു. ഏഴ് മാസത്തിന് ശേഷമായിരുന്നു ഒടുവിലത്തേത്.
രേഖാചിത്രങ്ങളുടെയും സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും സഹായത്തോടെയാണ് കുമാറിനെ പിടികൂടിയതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) അനുരാഗ് ആര്യ പറഞ്ഞു. പ്രതി ഇരകളുടെ സാരി ഉപയോഗിച്ച് അവരെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തുന്നത്.ഇവർ ലൈംഗികാതിക്രമത്തിനും ഇരയായിരുന്നില്ല.വ്യാഴാഴ്ച, ഏകദേശം 35 വയസുള്ള കുൽദീപിനെ ഷാഹി പൊലീസിലെ ഒരു സംഘം മതിയായുടെ തീരത്ത് നിന്നാണ് പിടികൂടുന്നത്. രഹസ്യ വിവരത്തെ അധികരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാൾ വലയിലായത്.
കഴിഞ്ഞ വർഷം മുതൽ ഷാഹി-ഷീഷ്ഗഡ് മേഖലയിൽ ഒമ്പത് സ്ത്രീകൾ കൊല്ലപ്പെട്ടതായും ഇരകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ഒരേ വ്യക്തിയാണെന്ന് കൃത്യം നടത്തിയ രീതിയിലൂടെയാണ് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. ഒരുവർഷമായി തുടരുന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്.
ഏറ്റവും ഒടുവിലത്തെ ഇര, ഹൗജ്പൂർ ഗ്രാമത്തിൽ നിന്നുള്ള അനിതാ ദേവിയുടെ മൃതദേഹം ജൂലായ് 2നും ആദ്യത്തെ ഇര ഖജൂരിയ ഗ്രാമത്തിൽ നിന്നുള്ള കുസ്മയുടെ ജഡം ഒരു വർഷം മുമ്പ് ജൂലായ് 22 നുമാണ് കണ്ടെത്തുന്നത്.
ये है कुलदीप गंगवार। ये सुनसान इलाके में महिलाओं को रोकता था। उनसे सेक्स करने के लिए बोलता था। मना करने पर चुनरी, दुपट्टे या साड़ी से गला घोंटकर मार देता था।
UP के जिला बरेली में इस तरह कुल 9 महिलाओं के मर्डर हुए। बरेली पुलिस ने इसे “ऑपरेशन तलाश” नाम दिया। 22 टीमें बनाई। 1500… https://t.co/ZmIHlO6k4k pic.twitter.com/njwBT4B9gd
— Sachin Gupta (@SachinGuptaUP) August 9, 2024