ഷൂട്ടിംഗിനിടെ തമിഴ് നടൻ സൂര്യയുടെ തലയ്‌ക്ക് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു. സൂര്യയുടെ 44-ാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. ഔട്ടിയിലായിരുന്നു ചിത്രീകരണം. സംഘട്ടന രംഗത്തിനിടെയാണ് പരിക്കേറ്റത്.
പിന്നീട് സിനിമയുടെ നിർമാതവ് സൂര്യയുടെ ആരോഗ്യ സ്ഥിതി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ തലയ്‌ക്ക് ചെറിയ പരിക്കാണെന്നും ആരാധകർക്ക് ഒരു ആശങ്കയും വേണ്ടെന്നും നിങ്ങളുടെ പ്രാർത്ഥനയുടെ കരുത്തിൽ അദ്ദേഹം ആരോഗ്യവാനാണെന്നും രാജശേഖർ പാണ്ഡ്യൻ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.താരത്തിന് കുറച്ചു ദിവസത്തെ വിശ്രമം ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഊട്ടിയിലെ ഒരു ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഇതോടെയാണ് ഷൂട്ടിംഗ് തത്കാലത്തേക്ക് റദ്ദാക്കിയത്.
ചിത്രത്തിൽ പൂജ ഹെഗ്ഡെയാണ് നായികയാകുന്നത്. ജയറാമും കരുണാകരനും ജോജു ജോർജും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചെറിയൊരു ടീസർ സൂര്യയുടെ ജന്മദിനത്തിന് പങ്കുവച്ചിരുന്നു.
Dear #AnbaanaFans, It was a minor injury. Pls don’t worry, Suriya Anna is perfectly fine with all your love and prayers. 🙏🏼
— Rajsekar Pandian (@rajsekarpandian) August 9, 2024