കശ്മീരിലെ കത്വയിൽ ഭീകരരുടെ സാന്നിധ്യം; തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട്‍ പൊലീസ്, പാരിതോഷികം 20 ലക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ കത്വയിൽ ഭീകരരുടെ സാന്നിധ്യം; തീവ്രവാദികളുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട്‍ പൊലീസ്, പാരിതോഷികം 20 ലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 04:07 pm IST
FacebookTwitterWhatsAppTelegram

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ കാണപ്പെട്ട ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. കത്വയിലെ ഉയർന്ന പ്രദേശങ്ങളിലെ ധോക്കുകളിലാണ് (മൺകുടിലുകൾ) 4 ഭീകരരെ കണ്ടതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചത്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ ഇ മൊഹമ്മദിന്റെ നിഴൽ ഗ്രൂപ്പായ കശ്മീർ ടൈഗേഴ്‌സിന്റെ ഭീകരരാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയത്. അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

കത്വയിലെ ഉയർന്ന വനപ്രദേശങ്ങളായ മൽഹാർ, ബാനി, സിയോജ്ധർ എന്നിവിടങ്ങളിലെ ധോക്കുകളിലാണ് ഭീകരരെ അവസാനമാമായി കണ്ടത്.ഭീകരരെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ നൽകുന്ന ആർക്കും തക്കതായ പാരിതോഷികം നൽകുമെന്ന് കത്വ പൊലീസ് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. രേഖാചിത്രം പുറത്തുവിട്ടതിനൊപ്പം ഇറക്കിയ പ്രസ്താവനയിൽ ഒരു ഭീകരന് 5 ലക്ഷം വീതം ആകെ 25 ലക്ഷം രൂപയാണ് വിവരം നൽകുന്നവർക്കുള്ള പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ 8 ന് കത്വയിൽ സൈനിക പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ജൂലൈ 15 ന് ദോഡ ജില്ലയിലുണ്ടായ മറ്റൊരു ഭീകരാക്രമണത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. ജൂൺ 9 നുണ്ടായ റിയാസി ആക്രമണത്തിനുപിന്നിലെ ഭീകരരും ഒളിവിലാണ്. ഇവരുടെയും രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു.

Tags: jammu and kashmirTerroristsREWARDSKathwaSketches
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies