തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരെപ്പോലും അടുപ്പിക്കാത്ത സെക്രട്ടേറിയറ്റിൽ വനിതാ വ്ലോഗറുടെ വീഡിയോ ഷൂട്ടിൽ വിവാദം. ഇടത് സംഘടനാ നേതാവായ സ്പെഷ്യൽ സെക്രട്ടറിയുടെ യാത്രയയപ്പ് ഷൂട്ട് ചെയ്യാനാണ് ഇവർ എത്തിയത്. സംഭവം വിവാദമായതോടെ അനുമതി നൽകിയിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകരെ പോലും നിയന്ത്രണത്തോടെ മാത്രമെ അകത്ത് പ്രവേശിപ്പിക്കാറുള്ളു.
ബുധനാഴ്ച ഉച്ചയ്‌ക്കായിരുന്നും യാത്രയയപ്പും വീഡിയോ ചിത്രീകരണവും. അതീവ സുരക്ഷാ മേഖലയായി പരിഗണിക്കുന്ന സെക്രട്ടേറിയറ്റിൽ ഒരു വർഷമായി വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നില്ല. ഇടതുസംഘടനയിലെ ചേരിപ്പോരിനെ തുടർന്ന് പാർട്ടി ഫ്രാക്ഷൻ അംഗമാ സ്പെഷ്യൽ സെക്രട്ടറിയെ സ്ഥലം മാറ്റിയിരുന്നു. ഇയാളുടെ യാത്രയയപ്പ് ചടങ്ങാണ് സെക്രട്ടേറിയറ്റിൽ നടത്തിയതും വീഡിയോ ചിത്രീകരിച്ചതും.