ഷൂട്ടൗട്ടിലേക്ക് നീണ്ട മാഞ്ചസ്റ്റർ ഡർബിയിൽ യുണൈറ്റഡിനെ വീഴ്‌ത്തി കമ്മ്യൂണിറ്റി ഷീൾഡ് സ്വന്തമാക്കി സിറ്റി. വെംബ്ലിയിൽ നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം അടിച്ച് ഇരുടീമുകളും സമനില പാലിച്ചിരുന്നു. സൂപ്പർ താരങ്ങൾ അണി നിരന്നിട്ടും ആദ്യ പകുതി വിരസവും ഗോൾരഹിതവുമായിരുന്നു.
ഡസൻ ഡെത്തിലേക്ക് നീണ്ട ഷൂട്ടൗട്ടിൽ 7-6 നാണ് സിറ്റിയുടെ വിജയം. 2024-25 സീസണിൽ സിറ്റിയുടെ ആദ്യ കിരീട നേട്ടമാണിത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി അർജന്റൈൻ താരം അലസാന്ദ്രോ ഗർണാച്ചോയാണ് രണ്ടാം പകുതിയിൽ വലകുലുക്കിയത്. 82-ാം മിനിട്ടിലായിരുന്നു വിജയം ഉറപ്പിച്ച ഗോൾ. എന്നാൽ 7 മിനിട്ടിന് ശേഷം പോർച്ചുഗീസ് താരം ബെർണാഡോ സിൽവ സിറ്റിക്ക് സമനില സമ്മാനിച്ചു.
ഡസൻ ഡത്തിൽ ജോണി ഇവാൻസിന്റെ കിക്ക് പുറത്തു പോയതോടെ സിറ്റി ഷീൾഡ് ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ എഫ്എ കപ്പ് ഫൈനലിൽ യുണൈറ്റഡ് സിറ്റിയെ വീഴ്‌ത്തിയാണ് കിരീടമുയർത്തിയത്. ഇന്നതിന്റെ മറുപടിയാണ് വെംബ്ലിയിൽ കണ്ടത്.