മാലെ: മാലദ്വീപിന് കൈത്താങ്ങുമായി ഭാരതം. 110 ദശലക്ഷം ഡോളറിന്റെ ജല-ശുചീകരണ പദ്ധതി നാടിന് സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 28 ദ്വീപുകളിലായി വ്യാപിപ്പിച്ചുള്ള പദ്ധതിക്ക് ധനസഹായം നൽകിയത് ഇന്ത്യയാണ്. ദ്വീപ് രാഷ്‌ട്രത്തിന് നൽകുന്ന പിന്തുണയ്‌ക്ക് ഇന്ത്യയ്‌ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡൻ്റ് മുഹമ്മദ് മുയിസു നന്ദി അറിയിച്ചു.
It was a pleasure to meet @DrSJaishankar today and join him in the official handover of water and sewerage projects in 28 islands of the Maldives. I thank the Government of India, especially Prime Minister @narendramodi for always supporting the Maldives. Our enduring partnership… pic.twitter.com/fYtFb5QI6Q
— Dr Mohamed Muizzu (@MMuizzu) August 10, 2024
പദ്ധതി പ്രകാരം 32 ദ്വീപുകളിലേക്ക് കുടിവെള്ളം എത്തിക്കാനും 17 ദ്വീപുകളിൽ മലിനജല സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ ഹർ ഘർ ജൽ, സ്വച്ഛ് ഭാരത് എന്നിവയുമായി സംയോജിപ്പിക്കുന്നതാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ഇന്ത്യ ജാഗരൂകരാണെന്നും സമുദ്രനിരപ്പ് ഉയരുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. മാലദ്വീപ് ദ്വീപ് രാഷ്‌ട്രമായതിനാൽ തന്നെ മുന്നറിയിപ്പുകളെ അവഗണിക്കരുത്. ശുദ്ധജല സ്രോതസുകളുടെ അഭാവവും ജലദൗർലഭ്യവും രാജ്യം നേരിടുന്ന പ്രതിസന്ധിയായിരുന്നുവെന്നും ഇന്ത്യയുടെ ഇടപെടലോടെ അത് മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മാലിദ്വീപ് ജനതയുടെയും സർക്കാരിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വികസന പങ്കാളിത്തം രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടുമെന്നും എസ്. ജയ്ശങ്കർ ഉദ്ഘാടനത്തിന് പിന്നാലെ പറഞ്ഞു.
ഗ്രാൻ്റുകൾ, വായ്പകൾ, ശേഷി വർദ്ധിപ്പിക്കൽ, പരിശീലന സഹായം എന്നിവയുടെ മിശ്രിതമാണ് മാലദ്വീപിനായുള്ള സഹായം. ഇനിയുമേറെ പദ്ധതികൾ രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ത്രിദിന സന്ദർശനത്തിന് മാലദ്വീപിലെത്തിയ ജയ്ശങ്കർ ഇന്ന് തിരികെ ഇന്ത്യയിലെത്തും.















