ദിലി: തിമോറിൽ ഇന്ത്യൻ എംബസി ഉടൻ തുറക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. തിമോർ ലെസ്തെയുമായുള്ള നയതന്ത്രബന്ധം കരുത്താർജ്ജിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് സേവനങ്ങൾ സുഗമമാക്കുന്നതിനും അവർക്ക് ആവശ്യമായ സഹായം ചെയ്ത് നൽകുന്നതിലും എംബസി നിർണായക പങ്ക് വഹിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
ഇരു രാജ്യത്തെയും സർക്കാരുകൾ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും പുതിയ എംബസിക്ക് സാധിക്കും. പുരോഗതിയിലേക്കും വികസനത്തിലേക്കും രാജ്യത്തെ പടത്തുയർത്താനും സഹകരിക്കാനും സഹയാം നൽകാനും ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
ജനസംഖ്യാപരമായി ചെറിയ രാജ്യമാണിതെന്നും ബഹുസ്വരതയെയും പരമാധികാരത്തെയും അടിസ്ഥാനമാക്കിയാണ് രാജ്യം നിലകൊള്ളുന്നത്. ഇന്ത്യയുമായി സാമ്യം പുലർത്തുന്നുണ്ടെന്നും രാജ്യം സ്വാതന്ത്രയായപ്പോൾ നേരിട്ട അതേ പ്രശ്നങ്ങളിലൂടെയാണ് ഇന്ന് തിമോറും കടന്നുപോകുന്നതെന്നും അതിനാൽ തന്നെ വികസനത്തിനായുള്ള രൂപരേഖ തയ്യാറാക്കുന്നതിൽ പിന്തുണയ്‌ക്കാൻ ഇന്ത്യക്കാകും. ഡൽഹി-ദിലി ബന്ധത്തിന് ഉത്തേജനം നൽകുന്നതിനാകും ഊന്നൽ നൽകുകയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു
തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായി തിമോർ ലെസ്തയെ കണക്കാക്കപ്പെടുന്നു. തിമോർ ജനതയുടെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും സാക്ഷ്യമാണ് ഇതെന്നും ദ്രൗപദി മുർമു പറഞ്ഞു. ത്രിരാഷ്‌ട്ര പര്യടനത്തിൻറെ മൂന്നാം ഘട്ടമായാണ് ദ്രൗപദി മുർമു തിമോറിലെത്തിയത്. നേരത്തെ ഫിജിയിലും ന്യൂസിലൻഡിലും സന്ദർശനം നടത്തിയിരുന്നു.
President Jose Ramos-Horta of Timor-Leste hosted a State Banquet in honour of President Droupadi Murmu at Palacio Nobre De Lohane. President emphasised upon enhancing India and Timor-Leste ties, and giving the ‘Delhi – Dili’ connection a boost. President Murmu added that India… pic.twitter.com/POaIz2YSwB
— President of India (@rashtrapatibhvn) August 10, 2024















