മുൻ ഇന്ത്യൻ താരവും പരിശീകനുമായ രാഹുൽ ദ്രാവിഡിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം ഇന്ത്യയുടെ വന്മതിൽ ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോ. നേരത്തെ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായിരുന്നു ദ്രാവിഡ്.
ഇന്ത്യൻ പരിശീലകനായിരുന്നു ദ്രാവിഡ‍് ടി20 ലോകകപ്പ് വിജയത്തോടെയാണ് പടിയിറങ്ങിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ രണ്ടാം കിരീടം സ്വന്തമാക്കിയത്. രാഹുലിന് പകരം ഗൗതം ഗംഭീറാണ് ഇന്ത്യൻ പരിശീലകനായി സ്ഥാനമേറ്റത്.
പരിശീലക സ്ഥാനം ഒഴിഞ്ഞതിന് ശേഷം നിരവധി ചടങ്ങുകളിൽ മുഥ്യാതിഥിയായും താരം പങ്കെടുത്തിരുന്നു. തമിഴ്നാട് പ്രീമിയർ ലീഗിലും ഒളിമ്പിക്സിലുമടക്കം താരമെത്തിയിരുന്നു. ഗ്രൗണ്ട് സ്റ്റാഫിന് പന്തെറിയുന്ന വീഡിയോയാണ് വൈറലായത്. 2021ൽ സ്ഥാനമൊഴിഞ്ഞ രവി ശാസ്ത്രിക്ക് പകരമാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായത്.
Rahul Dravid playing cricket with the Ground Staffs of NCA. 🌟 pic.twitter.com/y2tXJKGNbW
— Johns. (@CricCrazyJohns) August 11, 2024















