പാലക്കാട്: ഒറ്റപ്പാലത്ത് മദ്ധ്യവയസ്‌കനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പാലപ്പുറം സ്വദേശി രാമദാസാണ് മരിച്ചത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്‌ക്കൊപ്പം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.
നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പരിശോധിച്ചപ്പോഴാണ് രാമദാസനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതോടെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഓട്ടോയുടെ പിൻസീറ്റിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.















