ദുബായ്: യു.എ.ഇയിൽ മധ്യവേനൽ അവധിക്ക് ശേഷം മടങ്ങിയെത്തുന്ന കുട്ടികൾക്കായി ബാക്ക് ടു സ്‌കൂൾ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്. സ്‌കൂൾ ഉൽപന്നങ്ങൾക്ക് വിലക്കിഴിവും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും ഓഫറിൽ ഉൾപ്പെടും. 150 ദിർഹത്തിന് മുകളിൽ സ്‌കൂൾ ഉൽപന്നങ്ങൾ വാങ്ങുന്നവർക്കാണ് സ്‌കോളർഷിപ് സ്‌കീമിൽ പങ്കെടുക്കാൻ അവസരം.
25 കുട്ടികൾക്ക് 10,000 ദിർഹം വീതം സ്‌കോളർഷിപ് നേടാം. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. 200 വിജയികൾക്ക് 2 കോടിയുടെ ലുലു ഹാപ്പിനസ് പോയിന്റുകൾ നേടാനും അവസരമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി 1,000 പേർക്ക് ദുബായ് പാർക്ക്, ഗ്രീൻ പ്ലാനറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പാസ് സമ്മാനമായി നേടാം.
സ്‌കൂൾ യൂണിഫോം റീസൈക്ലിഗ് പദ്ധതിയും ലുലു ഗ്രൂപ്പ് ആരംഭിച്ചു. ഉപയോഗിക്കാവുന്ന പഴയ സ്‌കൂൾ യൂണിഫോമുകൾ ലുലുവിൽ നൽകാം. ഇവ റീസൈക്കിൾ ചെയ്ത് ഉപയോഗ യോഗ്യമാക്കും. ഇതുവഴി മാലിന്യം കുറയ്‌ക്കാനും കഴിയുമെന്ന് ലുലു അധികൃതർ പറഞ്ഞു. പഴയ ടെക്സ്റ്റ് ബുക്കുകളും ആവശ്യക്കാർക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയും ആരംഭിച്ചു. ടെക്സ്റ്റ് ബുക്ക് ടേക്ക് ബാക്ക് പോയിന്റിൽ എത്തിക്കുന്ന പുസ്തകങ്ങൾ ആവശ്യക്കാർക്ക് എത്തിക്കും.