ന്യൂഡൽഹി: ഇന്ത്യൻ ഓഹരി വിപണിയിലെ നിക്ഷേപം പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആസ്തിയിൽ ഉണ്ടാക്കിയത് 59 ശതമാനത്തിന്റെ വർദ്ധന. ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യതയെ രാഹുൽ പരസ്യമായി ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് വിവരങ്ങൾ പുറത്ത് വിട്ടത്. രാഹുൽ മൊത്തം ആസ്തിയുടെ 43 ശതമാനം ഓഹരി വിപണിയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്റ്റോക്ക് മാർക്കറ്റിന്റെ വിശ്വാസ്യതയിൽ സംശയമുള്ള രാഹുൽ പിന്നെയെന്തിനാണ് ഇത്രയധികം തുക വ്യക്തിപരമായി നിക്ഷേപിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
“രാഹുലിന്റെ മൊത്തം പ്രഖ്യാപിത ആസ്തിയുടെ 43% സ്റ്റോക്ക് മാർക്കറ്റിലാണ് ഉള്ളത്. ഇന്ത്യൻ വിപണികളിൽ വലിയ വിശ്വാസമാണ് ഇത് കാണിക്കുന്നത്! 2024 മാർച്ച് 15 വരെ, അദ്ദേഹം 4.3 കോടിയുടെ ഓഹരികളാണ് സ്വന്തമാക്കിയത്. 3.8 കോടിയുടെ മ്യൂച്വൽ ഫണ്ടുകൾ കൈവശം വച്ചിട്ടുണ്ട്, കൂടാതെ 15 ലക്ഷം രൂപ ഗോൾഡ് ബോണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തു.
2019-നെ അപേക്ഷിച്ച് രാഹുലിന്റെ ആസ്തി 59% വർദ്ധിച്ചു. എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് ഇത് സാധ്യമായത്. എന്നാൽ ഇതേ രാഹുൽ സമ്പത്ത് ഉണ്ടാക്കുന്നതിൽ നിന്ന് ചില്ലറ നിക്ഷേപകരെ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നു. വിദേശ യജമാനൻമാരുമായി ചേർന്ന് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള രാഹുലിന്റെ ശ്രമങ്ങൾ മൂന്നാം തവണയും പരാജയപ്പെട്ടു എന്നത് വ്യക്തമാണ്”, അമിത് മാളവ്യ എക്സിൽ കുറിച്ചു. രാഹുലിന് നിക്ഷേപമുള്ള കമ്പനികളുടെ പേര് വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാളവ്യയുടെ ട്വീറ്റ്.
Rahul Gandhi wants to undermine the genuineness of Indian stock markets, so that fewer people invest. If he is so convinced about the compromised nature of our markets, why is he personally invested?
He holds 43% of his total declared assets in Indian stock market. That is a lot… pic.twitter.com/cjocvG1X4s
— Amit Malviya (@amitmalviya) August 12, 2024