തൃശൂർ: ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലാണ് റാഗിംഗ് നടന്നത്. പരിക്കേറ്റ 5 വിദ്യാർത്ഥികളെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾ നിസാര കാരണങ്ങൾ പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥികളെ മർദ്ദിക്കുന്നത് പതിവായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തി.
ഇത്തരം സംഭവങ്ങൾ അദ്ധ്യായന വർഷം മുതൽ നടന്നിരുന്നുവെന്നും, സ്‌കൂൾ അധികൃതർ റാഗിംഗിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.















