തിരുവനന്തപുരം: കാട്ടാക്കടയിൽ എസ്ഡിപിഐ- ഡിവൈഎഫ്ഐ സംഘർഷവുമായി ബന്ധപ്പെട്ട് 4 പേർ കസ്റ്റഡിയിൽ. സംഘർഷത്തിൽ മൂന്നു പേർക്ക് വെട്ടേറ്റിരുന്നു. ടർഫിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
സിപിഎം കാട്ടാക്കട ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിലാണ് എസ്ഡിപിഐ –
ഡിവൈഎഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയത്. പരിക്കേറ്റ രണ്ടു പേരെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിലും ഒരാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിടിയിലായവർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുചക്രവാഹനങ്ങളിലെത്തിയ ഇരുപതോളം പേർ വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഓഫീസിന് മുൻപിലുണ്ടായിരുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ കേടുപാട് പറ്റിയിട്ടുണ്ട്. രാത്രി 9.30 ഓടെയായിരുന്നു അക്രമം.