മാഡം ഭിക്കാജി കാമ; വിദേശമണ്ണിൽ ആദ്യമായി ഭാരത പതാക ഉയർത്തിയ ധീരവനിത; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ചവൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാഡം ഭിക്കാജി കാമ; വിദേശമണ്ണിൽ ആദ്യമായി ഭാരത പതാക ഉയർത്തിയ ധീരവനിത; ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി അഹോരാത്രം പ്രയത്നിച്ചവൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2024, 12:21 pm IST
FacebookTwitterWhatsAppTelegram

ഭാരതീയ വനിതകൾ എല്ലാ മേഖലകളിലും തങ്ങളുടെ പ്രവർത്തനക്ഷമത പ്രദർശിപ്പിച്ചിട്ടുണ്ട്. അത് ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം ആരംഭിച്ച നാൾ തൊട്ടു തുടങ്ങി വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും മേഖലകളിലും എഴുത്തിന്റെയും ടെക്നോളജിയുടെയും മേഖലകളിലും തുടങ്ങി ബഹിരാകാശ രംഗങ്ങളിൽപ്പോലും എക്കാലത്തും ഭാരതത്തിലെ സ്ത്രീകൾ മുൻപന്തിയിലുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ സമയത്ത് ഭാരതത്തിലെ വിവിധ നാട്ടുരാജ്യങ്ങൾ ഭരിച്ചിരുന്ന റാണിമാർ മുതൽ നേരിട്ട് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ മുന്നിൽ നിന്നവരുൾപ്പടെ പ്രതിഭാധനരായ ധാരാളം വനിതകളെ ഭാരതത്തിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഭാരതത്തിനു പുറത്തിരുന്ന് ഭാരത സ്വാതന്ത്ര്യത്തിനുവേണ്ടി അഹോരാത്രം ശാരീരികമായും മാനസികമായും പ്രവർത്തിച്ച മാഡം ബിക്കാജി കാമ വിശേഷ പ്രശംസയർഹിക്കുന്നു.

ആദ്യമായി വിദേശമണ്ണിൽ ഭാരത പതാക ഉയർത്തിയ ധീരവനിതയാണ് മാഡം ബിക്കാജി കാമ. മദർ ഓഫ് ഇന്ത്യൻ റെവല്യൂഷൻസ് എന്ന പേരിലാണ് അവർ അറിയപ്പെട്ടത്. പാഴ്സി വംശജയായ കാമയും, വീരസവർക്കറും ഒന്നിച്ചാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്. 1907 ഓഗസ്റ്റ് 22ന് ജർമനിയിലെ സ്റ്റാർട്ട് ഗാർഡിലെ ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ മാഡം കാമ, ഫ്ലാഗ് ഓഫ് ഇന്ത്യൻ ഇൻഡിപെൻഡൻസ് എന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തി. അന്ന് ഉയർത്തിയ ആ പതാക ഇന്ന് പൂനെയിലെ മാറാത്ത ആൻഡ് കേസരി ലൈബ്രറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

മുംബൈയിലെ ഒരു സമ്പന്ന പാഴ്സി കുടുംബത്തിലായിരുന്നു ഭികാജി ജനിച്ചത്. രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ നിന്നിരുന്ന അഭിഭാഷകനായ റുസ്തം കാമയായിരുന്നു അവരെ വിവാഹം ചെയ്തത്. ധാരാളം സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു മാഡം ഭിക്കാജി കാമ. പ്ലേഗ് പടർന്ന് പിടിച്ചിരുന്ന സമയത്ത് രോഗികളെ സഹായിച്ചിരുന്ന അവർക്കും അതേ അസുഖം വന്നെങ്കിലും അതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് കമ്മിറ്റി ഓഫ് ദ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായിരുന്ന ദാദാഭായി നവറോജിയുടെ പ്രൈവറ്റ് സെക്രട്ടറിയായും മാഡം കാമ പ്രവർത്തിച്ചു. 1905ൽ ഭിക്കാജിയാണ് ഇന്ത്യൻ ഹോം റൂൾസ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. 1909ൽ വന്ദേമാതരം തുടങ്ങി പല പ്രസിദ്ധീകരണങ്ങളും അവർ ആരംഭിച്ചു. സമ്പന്നയായ അവർ തന്റെ സ്വത്തുക്കൾ ഏറെയും പെൺകുട്ടികളുടെ അനാഥാലയത്തിന് നൽകി. സൗത്ത് ഫ്രാൻസിൽ നിന്നും നാടുകടത്തപ്പെട്ട അവർ മരിക്കുന്നതിന് അൽപനാൾ മുൻപ് സ്വദേശമായ മുംബൈയിൽ തിരിച്ചെത്തുകയും മാതൃരാജ്യത്ത് വച്ചുതന്നെ ജീവൻ വെടിയുകയും ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മാഡം ഭിക്കാജി കാമ നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്.

എഴുതിയത്
ഡോ. വി.ടി ലക്ഷ്മി വിജയൻ 

Tags: IndependenceIndiaBhikaiji CamaBhikhaji Rustom CamaMadam Cama
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies