ദോഹ: കടലിൽ നിന്നും അയക്കൂറ മീൻ പിടിക്കുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ. പ്രജനന കാലത്ത് മത്സ്യബന്ധനം നിർത്തിവയ്‌ക്കാനുള്ള ജിസിസി കാർഷിക സഹകരണ സമിതിയുടേതാണ് തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് അയക്കൂറ പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുന്നത്. ഈ കാലയളവിൽ നിയമം ലംഘിക്കുന്നവരിൽ നിന്നും അയ്യായിരം റിയാൽ വരെ പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയമം ലംഘിക്കുന്നവരെ കണ്ടെത്താൻ ബന്ധപ്പെട്ട ഉദോഗസ്ഥർ കർശന പരിശോധന നടണമെന്നും മത്സ്യത്തൊഴിലാളികൾ നിയമം ലംഘിക്കരുതെന്നും അധികൃതർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ പിഴയ്‌ക്കു പുറമെ മറ്റ് നിയമനടപടികളും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Leave a Comment