അതിർത്തിയിൽ ധാരണകൾ പാലിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ; നീക്കം കള്ളക്കടത്ത് വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾക്ക് പിന്നാലെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിൽ ധാരണകൾ പാലിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ; നീക്കം കള്ളക്കടത്ത് വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾക്ക് പിന്നാലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2025, 11:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തി മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പാലിക്കണമെന്ന് ബംഗ്ലാദേശിനോട് ഇന്ത്യ. ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കള്ളക്കടത്തും ലഹരികടത്തും വർദ്ധിക്കുന്നതായി ബിഎസ്എഫ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മൊഹമ്മദ് ജാഷിം ഉദ്ദിനുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ ധാക്കയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് അറിയിച്ചത്. എന്നാൽ അതിർത്തിയിൽ അഞ്ചിടങ്ങളിലായി ഇന്ത്യ വേലി നിർമിക്കുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് ഉഭയകക്ഷി ധാരണയ്‌ക്ക് വിരുദ്ധമാണെന്നുമാണ് ബംഗ്ലാദേശിന്റെ വാദം.

കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു നിന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും കുറ്റകൃത്യങ്ങൾ നേരിടുന്നതിൽ ബംഗ്ലാദേശിൽ നിന്ന് സഹകരണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രണയ് വർമ്മ പ്രതികരിച്ചു. കുറ്റകൃത്യ വിമുക്തമായ അതിർത്തിയെന്ന ഇന്ത്യയുടെ പ്രതിബദ്ധത ആവർത്തിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ലഹരിക്കടത്തും മനുഷ്യക്കടത്തുമുൾപ്പെടെ നടത്താൻ ബംഗ്ലാദേശ് അതിർത്തിയിൽ നീക്കം സജീവമാകുന്നതായും ക്രിമിനലുകൾ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും നീക്കങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി സംരക്ഷണത്തിൽ ജാഗ്രത പാലിക്കണമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ്. ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ഇരുരാജ്യങ്ങളും അതിർത്തിയിൽ പൂർണമായ സമാധാനം ഉറപ്പ് വരുത്തിയിരുന്നു.

Tags: ധാക്കബിഎസ്എഫ്ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മ
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies