ദുലീപ് ട്രോഫിക്കുള്ള ടീമുകളെ പ്രഖ്യാപിച്ചപ്പോൾ നാല് സ്ക്വാഡിലും മലയാളി താരം സഞ്ജു സാംസണ് അവസരം നൽകിയില്ല. ഒരുവർഷമായി ക്രിക്കറ്റിൽ നിന്ന് മാറ്റി നിർത്തിയ ഇഷാൻ കിഷനെയും ദുലീപ് ട്രോഫിക്ക് പരിഗണിച്ചപ്പോഴാണ് സഞ്ജുവിന് ഇടം നൽകാതിരുന്നത്. അതേസമയം സൂര്യകുമാർ യാദവിനും അവസരം നൽകി. മറ്റൊരു മലയാളി താരം സന്ദീപ് വാര്യർ സി ടീമിൽ ഇടംപിടിച്ചു.
ശുഭ്മാൻ ഗിൽ ഇന്ത്യ എ ടീമിനെയും അഭിമന്യു ഈശ്വരൻ ബി ടിമിനെയും നയിക്കുമ്പോൾ സി ടീമിനെ ഋതുരാജ് ഗെയ്ക്വാദും ഡി ടീമിനെ ശ്രേയസ് അയ്യരും നയിക്കും. രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് മാത്രമാണ് വിശ്രമം നൽകിയത്. കെ.എൽ രാഹുൽ അടക്കമുള്ള സീനിയർ താരങ്ങളും മടങ്ങിയെത്തി. ഋഷഭ് പന്തു, ജുറൈലും പരാഗും ടീമുകളിൽ ഇടംപിടിച്ചു. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ ദുലീപ് ട്രോഫിയിൽ നിന്ന് തിരഞ്ഞെടുക്കുന്നതെന്ന് സെലക്ടർമാർ വ്യക്തമാക്കിയിരുന്നു.
ടീമുകൾ
എ: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), മായങ്ക് അഗർവാൾ, റിയാൻ പരാഗ്, ധ്രുവ് ജുറെൽ, കെ എൽ രാഹുൽ, തിലക് വർമ, ശിവം ദുബെ, തനുഷ് കൊടിയാൻ, കുൽദീപ് യാദവ്, ആകാശ് ദീപ്, പ്രസിദ്ദ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, വിദ്വത് കവേരപ്പ, കുമാർ കുശാഗ്ര , ശാശ്വത് റാവത്ത്.
ബി: അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, റിഷഭ് പന്ത്, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, യാഷ് ദയാൽ, മുകേഷ് കുമാർ, രാഹുൽ ചാഹർ, ആർ സായ് കിഷോർ, മോഹിത് അവസ്തി, എൻ ജഗദീശൻ.
സി: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പാടീദാർ, അഭിഷേക് പോറെൽ, സൂര്യകുമാർ യാദവ്, ബി.ഇന്ദ്രജിത്ത്, ഹൃത്വിക് ഷോക്കീൻ, മാനവ് സുത്താർ, ഉമ്രാൻ മാലിക്, വൈശാഖ് വിജയകുമാർ, അൻഷുൽ ഖംബോജ്, ഹിമാൻഷു ചൗഹാൻ, മായങ്ക് മർകണ്ഡെ, സന്ദീപ് വാര്യർ.
ഡി: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡെ, യാഷ് ദുബെ, ദേവദത്ത് പടിക്കൽ, ഇഷാൻ കിഷൻ, റിക്കി ഭുയി, സാരൻഷ് ജെയിൻ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, ആദിത്യ താക്കറെ, ഹർഷിത് റാണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സെൻഗുപ്ത, കെ.എസ്.ഭരത്, സൗരഭ് കുമാർ.