കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ പിജി ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കുവച്ച പോസ്റ്റ് മുക്കി യുട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവച്ച നീതി ആവശ്യപ്പെട്ടുള്ള കുറിപ്പാണ് പങ്കുവച്ച് നിമിഷങ്ങൾക്കകം ഡിലീറ്റ് ചെയ്തത്. “ജസ്റ്റിസ് ഫോർ നിർഭയ 2” എന്ന ഹാഷ്‌ടാഗ് അടങ്ങിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത റാഠിക്കെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. മമതയുടെ ഭീഷണി കണ്ട് ഭയന്നാണ് റാഠി പോസ്റ്റ് മുക്കിയതെന്നാണ് ആക്ഷേപം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന ധ്രുവ് റാഠിക്ക് മമത സർക്കാരിനെ വിമർശിക്കാനുള്ള ധൈര്യമില്ല, എന്നിട്ടും ചിലർ ഇയാളെ വിപ്ലവകാരിയെന്നാണ് വിളിക്കുന്നതെന്നും എക്‌സിൽ മിക്കവരും പരിഹസിച്ചു. പല കാര്യങ്ങളിലും വീഡിയോ പുറത്തിറക്കുന്ന റാഠിക്ക് ബംഗാളിലെ കാര്യമെത്തിയപ്പോൾ വാ തുറക്കാൻ വയ്യെന്ന് ഓരോരുത്തരും തുറന്നടിച്ചു.
ഒരു ഉപയോക്താവ് പോസ്റ്റ് ഡിലീറ്റ് ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ഇരയുടെ പേരുള്ളതുകൊണ്ടാണ് ഡിലീറ്റ് ചെയ്തതെന്ന് വിശദീകരിച്ചു. എന്നാൽ ഇതില്ലാതെ പോസ്റ്റ് ചെയ്യാമല്ലോ എന്നും നെറ്റിസൺസ് തുറന്നടിച്ചു.അതേസമയം ട്രെയിനി ഡോക്ടറുടെ കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.
Dhruv Rathi, known for speaking out against ignorance and injustice, has previously made numerous videos criticizing Modi, reportedly shaking up the government. Some even claim that his videos were a key factor in Modi not securing a majority this time around.
Recently, a… pic.twitter.com/NdIlzB9LgP
— Zeennat Rana (@izeennatrana) August 14, 2024















