ഓരോ ഭാരതീയനിലും ഒഴുകുന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം; കർഷകരും ജവാന്മാരും രാഷ്ട്രനിർമാണത്തിൽ പങ്കാളികളെന്ന് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ ഭാരതീയനിലും ഒഴുകുന്നത് സ്വാതന്ത്ര്യസമര സേനാനികളുടെ രക്തം; കർഷകരും ജവാന്മാരും രാഷ്‌ട്രനിർമാണത്തിൽ പങ്കാളികളെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 08:44 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ 78-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ഓർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിന്ന് കൊളോണിയൽ ഭരണം പിഴുതെറിയുന്നതിനായി സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ സ്മരണയ്‌ക്ക് മുന്നിൽ ആദരമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ രക്തമാണ് നമ്മൾ ഓരോരുത്തരുടെയും ശരീരത്തിലൂടെ ഒഴുകുന്നത്. ഇതിൽ നമുക്ക് അഭിമാനിക്കാം. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം. കർഷകരും ജവാന്മാരും രാഷ്‌ട്രനിർമാണത്തിൽ മുഖ്യ പങ്കുവഹിച്ചവരാണ്. അവരുടെ പ്രയത്‌നങ്ങൾക്കും ആദരം അർപ്പിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.

#IndependenceDay2024 | PM Modi at Red Fort, says, “We are proud that we carry the blood of the 40 crore people who had uprooted the colonial rule from India…Today, we are 140 crore people, if we resolve and move together in one direction, then we can become ‘Viksit Bharat’ by… pic.twitter.com/b5njnZsYLM

— ANI (@ANI) August 15, 2024

സ്വാതന്ത്ര്യം സ്വപ്നം കണ്ട് രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച അസംഖ്യം സ്വാതന്ത്ര്യസമര സേനാനികളോടുളള ആദരവാണ് ഈ ദിനമെന്ന് പറഞ്ഞ പ്രധാനമന്ത്രി രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. രാജ്യം ആദ്യമെന്ന ഒറ്റ പ്രതിജ്ഞയേ നമുക്ക് ഉളളൂ. രാജ്യത്തിന്റെ താൽപര്യമാണ് നമുക്ക് ഏറ്റവും പരമമായ കാര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നമുക്ക് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനാകും. വലിയ പരിഷ്‌കാരങ്ങളാണ് ഭാരതം നടപ്പാക്കിയത്. ആ പരിഷ്‌കാരങ്ങളുടെ പാത രാജ്യത്തെ ജനങ്ങളുടെ ജീവിതവും മാറ്റിമറിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാവിലെ 7 മണിക്ക് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തി പതാക ഉയർത്തിയത്. ഇതോടെയാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായത്. വികസിത ഭാരതം-2047′ എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രമേയം. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ പതിനൊന്നാമത്തെ പ്രസംഗമാണിത്.

Tags: speechINDIPENDENCE DAYpm modi
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies