താലിബാൻ ഭരണത്തിൽ 14 ലക്ഷം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; സമൂഹം ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യുനെസ്‌കോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

താലിബാൻ ഭരണത്തിൽ 14 ലക്ഷം പെൺകുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു; സമൂഹം ഈ വിപത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യുനെസ്‌കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 12:25 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: 2021ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ 14 ലക്ഷത്തോളം പെൺകുട്ടികൾക്ക് സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടതായി യുനെസ്‌കോ. 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ച് മൂന്ന് വർഷം പിന്നിടുന്ന അവസരത്തിലാണ് യുനെസ്‌കോയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.

പ്രൈമറി വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും വലിയ കുറവ് വന്നതായും 11 ലക്ഷത്തോളം ആൺകുട്ടികളും പെൺകുട്ടികളും മാത്രമാണ് സ്‌കൂളിൽ പഠിക്കുന്നതെന്നും
യുനെസ്‌കോ വ്യക്തമാക്കി. സ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നതിലുള്ള ആശങ്കയും ഇവർ പങ്കുവച്ചു. ബാലവേല വർദ്ധിക്കുന്നതിനും, നേരത്തെയുള്ള വിവാഹങ്ങൾ നടക്കുന്നതിനും ഇത് കാരണമായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

” രണ്ട് പതിറ്റാണ്ട് കൊണ്ട് കൈവരിച്ച പുരോഗതിയാണ് അഫ്ഗാനിലെ പുതിയ ഭരണാധികാരികൾ വെറും മൂന്ന് വർഷം കൊണ്ട് ഇല്ലാതാക്കിയത്. രാജ്യത്തെ മുഴുവൻ തലമുറയുടേയും ഭാവി ഇപ്പോൾ ആശങ്കയിലാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചെറിയ ക്ലാസ് മുതൽ കോളേജ് തലം വരെ 25 ലക്ഷത്തോളം പെൺകുട്ടികൾക്കാണ് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെട്ടത്. പല രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ ഇപ്പോഴും അംഗീകരിച്ചിട്ടില്ല. വലിയ രീതിയിലുള്ള ലിംഗ വിവേചനമാണ് ഇവിടെ നടക്കുന്നത്.

സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ നിന്നും സർവകലാശാലകളിൽ പോകുന്നതിൽ നിന്നും സ്ത്രീകളേയും പെൺകുട്ടികളേയും തടയുന്ന ഏക രാജ്യം അഫ്ഗാനിസ്ഥാനാണ്. 2021 മുതൽ 14 ലക്ഷം പെൺകുട്ടികളെയാണ് സെക്കൻഡറി വിദ്യാഭ്യാസം നേടുന്നതിൽ നിന്നും അവർ തടഞ്ഞത്. 2023 ഏപ്രിലിൽ നടത്തിയ പരിശോധനയെ അപേക്ഷിച്ച് ഈ വർഷം മൂന്ന് ലക്ഷത്തിന്റെ വർദ്ധനവാണ് വന്നിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും, സ്‌കൂളുകളും സർവ്വകലാശാലകളും വീണ്ടും പ്രവർത്തനസജ്ജമാകുന്നതിനും വേണ്ടി അന്താരാഷ്‌ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം. പ്രാഥമിക വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. ആൺകുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്ന് സ്ത്രീകളായ അദ്ധ്യാപകരെ വിലക്കുന്നതും അംഗീകരിക്കാനാകില്ല. 2021 ശേഷം സർവകലാശാലകളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ 53 ശതമാനത്തിന്റെ കുറവ് വന്നതായി” യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറയുന്നു.

 

Tags: TalibanunescoAfghanistan1.4 Million Afghan GirlsBanned From Schools
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies