ഗെയിം കളിക്കുന്നത് വിലക്കിയ അമ്മയുടെ ശകാരത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് ഭയപ്പെടുത്താൻ തൂങ്ങിയ പത്താം ക്ലാസുകാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 16-കാരനാണ് മരിച്ചത്. പഠിത്തം ഉപേക്ഷിച്ച് ഏത് സമയം ഫ്രീ ഫയർ ഗെയിം കളിക്കുന്നതായിരുന്നു കുട്ടിയുടെ ശീലം. ഇത് തടയുകയും ഗെയിം കളിക്കുന്നത് നിർത്താനും പറഞ്ഞതിനാണ് കുട്ടി വീട്ടിൽ കെട്ടിത്തൂങ്ങിയത്. മാതാവ് പുറത്തു പോയിട്ട് വരുമ്പോഴാണ് മകന്റെ മൃതദേഹം കാണുന്നത്.
അമ്മയെ ഭയപ്പെടുത്താനാണ് ആനന്ദ് കഴുത്തിൽ കുരുക്കിട്ടതെന്നും എന്നാൽ അബദ്ധത്തിൽ ഇത് മുറുകി ജീവൻ പൊലിയുകയുമായിരുന്നുവെന്ന് ബന്ധു ലളിത് പറഞ്ഞു. കാര്യങ്ങൾ നേടാൻ അവൻ ഇത്തരത്തിലുള്ള ഉപയാങ്ങൾ കണ്ടെത്തുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ നിർമാണ ജോലികൾ നടക്കുന്നതിനാൽ അവൻ മൂന്നു ദിവസമായി സ്കൂളിൽ പോകുന്നുണ്ടായിരുന്നില്ല.
പിതാവിന് ഗുജറാത്തിലാണ് ജോലി. ആനന്ദിന് ഒരു സഹോദരികൂടിയുണ്ട്. സ്കൂളിൽ പോകാൻ അമ്മ ആവശ്യപ്പെട്ടതാണ് ജീവനൊടുക്കാനുണ്ടായ കാരണമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടന്നും അദ്ദേഹം അറിയിച്ചു.















