ന്യൂഡൽഹി: ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസകൾ നേർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ അറിയിച്ചത്. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഭാവിയിലേക്കുള്ള ശക്തമായ അടിത്തറയാണെന്നും അവർ പറഞ്ഞു.
“78-ാം സ്വാതന്ത്ര്യ ദിനത്തിൽ, ഇന്ത്യയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഈ പേജ് പിന്തുടരുന്ന നിരവധി ഇന്ത്യക്കാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. ഇറ്റലിക്ക് ഇന്ത്യയുമായുള്ളത് എക്കാലത്തെയും ശക്തമായ ബന്ധമാണ്. നമ്മൾ ഒരുമിച്ച് വലിയ കാര്യങ്ങൾ നേടുമെന്ന് എനിക്കുറപ്പുണ്ട്. ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം ഭാവിയിലേക്കുള്ള ശക്തമായ അടിത്തറയാണ്” മെലോണി പറഞ്ഞു.
In occasione del 78° Giorno dell’Indipendenza, desidero esprimere i miei più sinceri auguri al popolo indiano, e in particolare ai molti indiani che seguono questa pagina. Italia e India condividono un legame sempre più forte, e sono certa che insieme raggiungeremo grandi… pic.twitter.com/DG8Ujo03Co
— Giorgia Meloni (@GiorgiaMeloni) August 15, 2024
ഇറ്റാലിയൻ പ്രധാനമന്ത്രിയെ കൂടാതെ നിരവധി ലോക നേതാക്കൾ 78-ാം സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് എന്നിവരും ഇന്ത്യക്ക് ആശംസകൾ അയച്ച നേതാക്കളിൽ ഉൾപ്പെടുന്നു.















