നാല് സിനിമകളുമായി മൂന്ന് സംവിധായകർ. നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ്. ജീവിതത്തിന്റെ നിറഭേദങ്ങൾ പ്രമേയമായ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയ ആന്തോളജി ചിത്രം. ഷെയ്ഡ്‌സ് ഓഫ് ലൈഫിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാദ്ധ്യമങ്ങളിൽ ഗംഭീര വരവേൽപ്.
ക്ലാസിക് മീഡിയ എന്റർടൈന്മെന്റ്‌സ് ആണ് നിർമ്മാണം. അവസാനഘട്ട നിർമാണം പുരോഗമിക്കുന്ന ചിത്രം വൈകാതെ പ്രേക്ഷകരിലേക്കെത്തും. സുദേവൻ , വിജീഷ് തോട്ടിങ്കൽ , നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ് , എന്നിവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ.
നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യൻ പ്രഭാപുരം, സ്വാതി മോഹനൻ, കാർത്തിക്, സാമി, രാജീവ് പിള്ളത്ത്, സക്കറിയ വളയംകുളം, ശ്രീജ കെ ദാസ് , ആതിര സുരേഷ് , ഉത്തര , രമണി മഞ്ചേരി , സലീഷ ശങ്കർ , ബിനി , ബേബി സൗപർണിക , നിരുപമ രാജീവ് , ശിവദ , തുടങ്ങിയവർ അഭിനയിക്കുന്നു.
ചിത്രസംയോജനം സച്ചിൻ സത്യ, ഷബീർ എൽ .പി , അശ്വിൻ ബാബു എന്നിവർ നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ ചിട്ടപെടുത്തിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ബിജിപാൽ, വിഷ്ണു ശിവശങ്കർ, ജയദേവൻ അലനല്ലൂർ എന്നിവരാണ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ഡോ. താര ജയശങ്കർ, ഗണേഷ് മലയത്ത്, ഫൈസൽ പൊന്നാനി , പൊന്മണി , ജയദേവൻ അലനല്ലൂർ എന്നിവരാണ്. പഞ്ചാത്തല സംഗീതം പി എസ് ജയഹരി, വിഷ്ണു ശിവശങ്കർ , സാം സൈമൺ ജോർജ് എന്നിവർ ഒരുക്കിയിരിക്കുന്നു.
പിന്നണി ഗായകരായ അനുരാധ ശ്രീറാം, സിത്താര കൃഷ്ണകുമാർ, പ്രണവ് സി പി , റാസ റസാഖ് ,യൂനായിസോ ,ജയദേവൻ അലനലൂർ എന്നിവരാണ് പാടിയിരിക്കുന്നത്.
ചമയം – അർഷദ് വർക്കല
വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ
കലാസംവിധാനം – ജയൻ ക്രയോൺ
നിർമാണ നിയന്ത്രണം – രജീഷ് പത്തംകുളം
കളറിസ്റ്റ് – ലിജു പ്രഭാകർ
നിശ്ചല ഛായാഗ്രഹണം – ഷംനാദ് മാട്ടയ
വാർത്താ വിതരണം – എ എസ് ദിനേഷ്
കാസ്റ്റിംഗ് ഡയറക്ടർ – അബു വളയംകുളം
പരസ്യ കല – കിഷോർ ബാബു പി എസ്
സഹനിർമ്മാണം – വിഷ്ണു ബാലകൃഷ്ണൻ & എക്താര പ്രൊഡക്ഷൻസ്















