സ്വാതന്ത്ര്യ ദിനം ആഘോഷിച്ച കന്നട താരങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. കേരടി സ്കൂളിലായിരുന്നു നടൻ ഋഷഭ് ഷെട്ടി സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഈ സ്കൂൾ ദത്തെടുത്ത് അതിന്റെ സ്‌കൂളിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങ ഒരുക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട് . പതാക ഉയർത്തി , സല്യൂട്ട് ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.
നടി ഷാൻവി ശ്രീവാസ്തവ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പങ്ക് വച്ചത്. ‘റോക്കിംഗ് സ്റ്റാർ’ യാഷ് സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മക്കൾക്കൊപ്പം പതാക ഉയർത്തുന്ന ചിത്രങ്ങളും അദ്ദേഹം പങ്ക് വച്ചു . വരും തലമുറയ്‌ക്ക് ഇതൊരു പ്രചോദനമാകുമെന്നും അദ്ദേഹം കുറിച്ചു.
നടി ദീപിക ദാസ്, രാധിക കുമാരസ്വാമി എന്നിവരും ദേശീയപതാകയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ചും . ഭാരതാംബയെ പൂജിക്കുന്ന ചിത്രമാണ് നടൻ ജഗ്ഗേഷ് പങ്ക് വച്ചത്.















