ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗമായ ശിവയ്‌ക്ക് സംഗീത സംവിധാനം, മികച്ച ഗായകൻ, എവിജിസി ചെയ്ത മികച്ച ചിത്രം( ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിംമിംഗ് ആൻഡ് കോമിക്സ്) ,മികച്ച വിഎഫ്എക്സ് എന്നീ പുരസ്കാരങ്ങളാണ് ചിത്രം നേടിയത്.
പ്രീതമാണ് മികച്ച സംഗീത സംവിധായകനായത് ബ്രഹ്മാസ്ത്രയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് അദ്ദേഹം തന്നെയായിരുന്നു. ഇവ രണ്ടും പ്രേക്ഷകർ വലിയ രീതിയിൽ സ്വീകരിച്ചിരുന്നു. അർജിത് സിംഗാണ് മികച്ച ഗായകനായി തിരഞ്ഞെടുക്കപ്പെട്ടത്. അമിതാഭ് ഭട്ടാചാര്യ എഴുതിയ കേസര്യ എന്ന ഗാനമാണ് താരത്തെ പുരസ്കാര നിറലിലെത്തിച്ചത്. ബോളിവുഡിൽ റാ വണ്ണിന് ശേഷം മികച്ച രീതിയിൽ ആനിമേഷൻ, വിഷ്വൽ ഇഫക്ട്സ് ചെയ്ത് ചിത്രം ബ്രഹ്മാസ്ത്രയാണ്. സിനിമയുടെ നിർമാണത്തിന് 410 കോടി രൂപ ചെലവായെന്നാണ് റിപ്പോർട്ടുകൾ.
ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നു രൺബീർ ചിത്രത്തിലെ വിഎഫ്എക്സ്. 150 കോടി രൂപയാണ് ഇതിന് വേണ്ടി ചെലവഴിച്ചത്. DNEG-Prime focus company ആണ് ചിത്രത്തിന്റെ വിഎഫ്എക്സ് ജോലികൾ പൂർത്തിയാക്കിയത്. ചിത്രത്തിൽ അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസ്ത്രാവേഴ്സ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ഒരു ട്രൈലോജിയുടെ ആദ്യ ഭാഗമാണ് ഈ സിനിമ.