ന്യൂഡൽഹി: ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ തിഹാർ ജയിലിന് പുറത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജന്മദിനമാഘോഷിച്ച് പാർട്ടി പ്രവർത്തകർ. കെജ്‌രിവാൾ മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് തിഹാർ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് പ്രവർത്തകർ ജയിലിനു പുറത്ത് പിറന്നാൾ ആഘോഷിച്ചത്.
ജന്മദിനത്തിന്റെ ബാനറുകൾ ഉയർത്തിയ പാർട്ടി പ്രവർത്തകർ ആവേശത്തിൽ പാട്ടുകൾ പാടുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. പിറന്നാൾ കേക്ക് മുറിച്ച് അത് കെജ്‌രിവാളിന്റെ ഫോട്ടോയ്‌ക്ക് നൽകുന്ന പാർട്ടി പ്രവർത്തകരുടെ ആഘോഷ പ്രകടനത്തിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. പതിവ് സുരക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമായി നടന്ന ഒത്തുകൂടലിനും ആഘോഷങ്ങൾക്കുമെതിരെ നടപടികൾ ഒന്നും ഇതുവരെയും കൈക്കൊണ്ടിട്ടില്ല.
#WATCH | Aam Aadmi Party workers celebrate Delhi CM & party leader Arvind Kejriwal's birthday outside Tihar Jail in Delhi pic.twitter.com/7Kuz3MNJPX
— ANI (@ANI) August 16, 2024
ജയിലിനുപുറത്തുതന്നെ ആഘോഷത്തിനുള്ള വേദി തെരഞ്ഞെടുത്തത് മാദ്ധ്യമ ശ്രദ്ധ ആകർഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷപാർട്ടികൾ ആരോപിച്ചു. സർക്കാരിന്റെ ഒത്താശയോടെയാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള ജയിൽ പരിസരത്ത് പ്രവർത്തകരുടെ ആഘോഷം അരങ്ങേറിയത്. ഇത് പാർട്ടിയുടെ ആസൂത്രിതമായ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്.