തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ ആർ.ജി.കർ സർക്കാർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകവും അണിനിരക്കും.
കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുക, ഡോക്ടർമാർക്കെതിരെ നിരന്തരമായുണ്ടാകുന്ന ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.
ശനിയാഴ്‌ച കേരളത്തിലെ എല്ലാ ദന്തൽ ക്ലിനിക്കുകളിലും അടിയന്തര ദന്തചികിത്സ മാത്രമേ ലഭ്യമാകുകയുള്ളുയെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.















