സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 18 മുതൽ ഓഗസ്ററ് 24 വരെയുള്ള (1200 ചിങ്ങം 2 മുതൽ ചിങ്ങം 8 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 18 മുതൽ ഓഗസ്ററ് 24 വരെയുള്ള (1200 ചിങ്ങം 2 മുതൽ ചിങ്ങം 8 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

Janam Web Desk by Janam Web Desk
Aug 17, 2024, 09:29 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

 

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം: ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ

സമ്പൂർണ്ണ വാരഫലം: ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

 

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ജോലി ഭാരം കൂടുകയും സഹപ്രവർത്തരുമായി വാക്ക്തർക്കത്തിനും സാധ്യതയുണ്ട്. ഇടക്കിടെ ശത്രുക്കളുടെ മേൽ വിജയം ഉണ്ടാവും. ധൈര്യം, പക്വത, ധനലാഭം, കാര്യാപ്രാപ്തി, സത് സുഹൃത്തുക്കൾ എന്നിവ ലഭിക്കും. എന്നാൽ വാര മധ്യത്തോടു കൂടി മാതാവിനോ ബന്ധുക്കൾക്കോ രോഗവും അരിഷ്ടതയും ഉണ്ടാവാം.

ജീവിത പങ്കാളിയോടും സന്താനങ്ങളോടും വൈകാരികമായി പെരുമാറേണ്ട സാഹചര്യം ഉണ്ടാവും. അനാവശ്യമായ ചിന്തകൾ ഉണ്ടാവുകയും ദുഃസ്വപ്നങ്ങൾ കണ്ട് ഞെട്ടി എഴുനേൽക്കുകയും ചെയ്യും. ഉദരരോഗം, ഭക്ഷണ സുഖക്കുറവ് എന്നിവ ഉണ്ടാവും.

വാരം അവസാനം ശത്രുഹാനി, തൊഴിൽ ലാഭം, മേലധികാരിയിൽ നിന്നും പ്രീതി, ഉയർന്നപദവി, നിദ്രാസുഖം, വേണ്ടപ്പെട്ട സ്ത്രീ ജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം എന്നിവ ഉണ്ടാവും.

ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ചൊവ്വാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ആഗസ്ത് 18 ഉത്രാടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

കലാകാരൻമാർക്ക് പേരും പ്രശസ്തിയും ഉണ്ടാവും. സമൂഹത്തിൽ ആദരിക്കപ്പെടാനും വിശിഷ്ട വ്യക്തികളോടൊപ്പം വേദി പങ്കിടാനും അവസരം ഉണ്ടാവും. രോഗങ്ങൾ മാറി ശരീര ചൈതന്യവും ആരോഗ്യവും വർദ്ധിക്കും. സഹോദര സ്ഥാനത് നിൽക്കുന്നവരിൽ വളരെ അധികം സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം.

രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് അസാമാന്യമായ ധൈര്യവും ഇച്ഛാശക്തിയും വർദ്ധിക്കും. പ്രായത്തിൽ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്നത് പലരുടെയും ആദരവ് നേടുവാൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുവാനും ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് നേടുവാനും സാധിക്കും. എന്നാൽ വാരം അവസാനം കുടുംബപരമായി സങ്കീർണമായ പ്രശ്നങ്ങൾ ഉടലെടുക്കും. പ്രിയപ്പെട്ടവർക്ക് മരണ സമാനമായ അവസ്ഥകൾ ഉണ്ടാവും.

ആഗസ്ത് 18, ആഗസ്ത് 19, യഥാക്രമം ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

വാരം തുടക്കം സ്ത്രീവിഷയങ്ങളിൽ പ്രശ്നം രൂക്ഷമാകുകയും അപവാദം, മാനഹാനി, പണനഷ്ടം എന്നിവ ഉണ്ടാകും. അസുഖങ്ങൾ മൂർച്ഛിക്കുമെങ്കിലും രോഗശാന്തി ലഭിക്കും. ദമ്പതികൾ തമ്മിൽ നിസ്സാരമായ പ്രശ്നത്തിന്റെ പേരിൽ അകലച്ച ഉണ്ടാവും.

അമിതമായ ആഡംബരപ്രിയത്വo വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാവുകയും അതുവഴി ധനക്ലേശത്തിന് ഇടയാക്കുകയുംചെയ്യും. വാരം മധ്യത്തോടു കൂടി പ്രശ്നങ്ങൾ കുറയും. ഇഷ്ടപെട്ട ജീവിത പങ്കാളിയെ ലഭിക്കുവാനോ പ്രിയപെട്ടവരുടെ കൈയിൽ നിന്നും ആടായാഭരണങ്ങൾ ലഭിക്കുകയോ ചെയ്യും. അപ്രതീഷിതമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം യാത്രകൾ പോകാനും അവസരം ഉണ്ടാവും. ജീവിതത്തിൽ ചില തിരിച്ചറിവുകൾ വരുന്ന സമയമാണ്.

ആഗസ്ത് 19, ആഗസ്ത് 20, ആഗസ്ത് 21 ദിനങ്ങൾ യഥാക്രമം അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

വളരെ വേണ്ടപ്പെട്ട ആളുകളെ കണ്ടുമുട്ടാനും അവരോടൊപ്പം ആഘോഷവേളകളിൽ നിറസാന്നിധ്യം ആകുവാനും അവസരം ഉണ്ടാവും. കുടുംബത്തിൽ അഭിവൃദ്ധി, ദാമ്പത്യ ഐക്യം, ബന്ധുജനസമാഗമം എന്നിവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്തുക്കളെ കിട്ടുവാനുള്ള ഭാഗ്യം ഉണ്ട്.

എന്നാൽ പെൺ സുഹൃത്തുക്കളെ പരിചയപ്പെടുമ്പോൾ സൂക്ഷിക്കുക. ചതി , വഞ്ചന എന്നിവ ഉണ്ടാകുവാനും അപവാദം കേൾക്കുക, പണനഷ്ടം എന്നിവ ഉണ്ടാകുവാനും സാധ്യതയുണ്ട്. അനാവശ്യമായ കൂട്ടുകെട്ടുകൾ വഴിമാറി സഞ്ചരിക്കുവാനുള്ള സാഹചര്യം ഉണ്ടാവും.

മേലധികാരിയിൽ നിന്നും പ്രശംസ ലഭിക്കുവാനോ അവാർഡ് ലഭിക്കുവാനോ സാഹചര്യം ഉണ്ടാവും. തൊഴിൽ ക്ലേശങ്ങൾ കുറയുകയും പുതിയ ചില സ്ഥാനങ്ങൾ അലങ്കരിക്കുവാനും സാധിക്കും. നമ്മുക്കെതിരെ പ്രവർത്തിക്കുന്നവരെ തെളിവുകളോട് കൂടി കുറ്റസമ്മതം നടത്തുന്ന അവസ്ഥ സംജാതമാകും.

ആഗസ്ത് 21, ആഗസ്ത് 22, ആഗസ്ത് 23 ദിനങ്ങൾ യഥാക്രമം പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.VWeekly Prediction by Jayarani E.V
ShareTweetSendShare

More News from this section

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസ ഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 12 ബുധനാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 11 ചൊവ്വാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

Latest News

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

മൂർഖൻ പാമ്പിനെ കഴുത്തിൽ ചുറ്റി ബൈക്കിൽ കറങ്ങിനടന്നു; പാമ്പിന്റെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

തലാലിന്റെ കുടുംബത്തെ ചൊടിപ്പിച്ചത് ഇന്ത്യയിൽ നടക്കുന്ന കുപ്രചാരണങ്ങൾ; ക്രെഡിറ്റ് തട്ടാനുള്ള ശ്രമമാണ് നടക്കുന്നത്; തിരിച്ചടിയാകുമെന്ന് അഡ്വ.ദീപ ജോസഫ്

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies