സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 18 മുതൽ ഓഗസ്ററ് 24 വരെയുള്ള (1200 ചിങ്ങം 2 മുതൽ ചിങ്ങം 8 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 ഓഗസ്ററ് 18 മുതൽ ഓഗസ്ററ് 24 വരെയുള്ള (1200 ചിങ്ങം 2 മുതൽ ചിങ്ങം 8 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2024, 08:55 pm IST
Facebook
Twitter
WhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

 

ഇതും വായിക്കുക

സമ്പൂർണ്ണ വാരഫലം: ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ

സമ്പൂർണ്ണ വാരഫലം: ഭാഗം 3 – മൂലം മുതൽ രേവതി വരെ

 

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)

ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ഉണ്ടാവും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പേരും പ്രശസ്തിയും വർദ്ധിക്കും. ഏറ്റവും വേണ്ടപ്പെട്ടവരുമായി ഒത്തുചേരുവാനും അവരോടൊപ്പം സമയം ചെലവഴിക്കാനും സമയം ഉണ്ടാവും. വാരം അവസാനം സ്ത്രീകൾ മൂലം അപവാദം കേൾകുവാനോ പണം നഷ്ടപ്പെടുവാനോ ഇടയാകും.

ഈ വാരം മാനസീകമായും ശാരീരികമായും സാമ്പത്തീകമായും ധാരാളം സന്തോഷം നൽകുന്ന വാരമായിരിക്കും. ധനപരമായി ഇടപെടുമ്പോൾ വളരെ അധികം ശ്രദ്ധയും പക്വതയും കാണിച്ചില്ലെങ്കിൽ പലപ്രകാരത്തിലുള്ള നഷ്ടങ്ങളും ഉണ്ടാവും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുകയും സർക്കാർ ജോലി ലഭിക്കുകയോ ചെയ്യും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ഒപ്പം പ്രവർത്തിക്കുകയും ചെയ്താൽ നടക്കുന്ന കാലം കൂടിയാണ്.

മേടക്കൂറിലുള്ള അശ്വതി, ഭരണി, കാർത്തിക നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ചൊവ്വാഴ്ച, ഞായറാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ആഗസ്ത് 24 അശ്വതി നക്ഷത്രക്കാരുടെ പക്കപ്പിറന്നാൾ ആയതിനാൽ, വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

വാരത്തിന്റെ തുടക്കം ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. അനാവശ്യമായ അപവാദങ്ങളോ അപമാനങ്ങളോ നേരിടേണ്ടി വരും. അലച്ചിൽ, ഭാഗ്യഹാനി. കുടുംബത്തിൽ അയല്പക്കക്കാരോ സ്വന്തം ആളുകളോ മൂലം പ്രശ്നങ്ങൾ ഉണ്ടാവും. എന്നാൽ വാരമധ്യത്തോടു കൂടി തൊഴിൽ ഇടങ്ങളിൽ ഉയർച്ചയും പേരും ലഭിക്കും.

സ്വന്തമായി പദ്ധതികൾ ഉണ്ടാവുകയും അതിൽ വിജയിക്കുകയും ചെയ്യും. ഏതെങ്കിലും തരത്തിലുള്ള ലോൺ അപേക്ഷിച്ചവർക്ക് അതിനുള്ള അനുമതി ലഭിക്കും. ബന്ധുജനസമാഗമം , ഭക്ഷണ സുഖം, ദാമ്പത്യ ഐക്യം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിൽ ഭാര്യാഭർത്താക്കൻമ്മാർ തമ്മിലും സന്താനങ്ങളുമായി കലഹമോ അഭിപ്രായ വ്യത്യാസമോ വരും. മനോരോഗങ്ങൾ ഉള്ളവർ കൃത്യ സമയത്തു മരുന്നുകൾ കഴിക്കുവാൻ ശ്രെദ്ധിക്കുക. ജലത്തിൽ നിന്നും അപകടങ്ങൾ ഉണ്ടാവാം.

ഇടവക്കൂറിലുള്ള കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, തിങ്കളാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. അന്യ ജനങ്ങളെ കൊണ്ട് ദോഷങ്ങൾ ഉണ്ടാവുകയും കേസ് വഴക്കുകളിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും. ഉദര സംബന്ധമായി രോഗങ്ങൾ അലട്ടുകയും ആശുപത്രിവാസവും ഉണ്ടാവും. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ സൂക്ഷിക്കുക ഇഴ ജന്തുക്കളുടെ ദ്രംശനം ഏൽക്കുവാൻ സാധ്യത ഉണ്ട്.

വാരം അവസാനത്തോട് കൂടി തൊഴിൽ വിജയം, ധനനേട്ടം എന്നിവ ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിൽ നേടാനും അത് വഴി ധനനേട്ടവും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ഉണ്ടാവും. ബന്ധുജനങ്ങൾ വഴി ഗുണാനുഭവങ്ങൾ ഉണ്ടാവും.

മിഥുനക്കൂറിലുള്ള മകയിരം, തിരുവാതിര, പുണർതം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കർക്കടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ജീവിത പങ്കാളിയുമായി പ്രശ്നങ്ങൾ പറഞ്ഞു രമ്യതയിൽ എത്താൻ ശ്രേമിക്കും. എവിടെയും മാന്യതയും സ്ഥാനവും ലഭിക്കും. എന്നാൽ വാരമധ്യത്തോടു കൂടി മാനസീകമായും സാമ്പത്തികമായും ചില പ്രശ്നങ്ങളിൽ പെടുവാൻ സാധ്യത ഉണ്ട്. ശത്രുക്കളിൽ നിന്നും തിരിച്ചടി ഉണ്ടാവനോ കേസുകളിൽ പരാജയം സംഭവിക്കുകയോ ചെയ്യും. ഏതെങ്കിലും അസുഖമുള്ളവർ കൃത്യ സമയത്തു വൈദ്യ സഹായം തേടിയിലെങ്കിൽ രോഗം മൂർച്ഛിക്കാൻ ഇടയാകും.

വാരമധ്യത്തോടു കൂടി ഏതെങ്കിലും കേസ് വഴക്കുകളിൽ ശിക്ഷ അനുഭവിക്കാൻ യോഗമുണ്ട്. ഏതെങ്കിലും ചെക്ക് ഒപ്പിടുമ്പോൾ ചതി പറ്റാനും വഞ്ചിക്കപെടാനും സാധ്യതയുണ്ട്. ഉദരം, ശ്വാസ കോശം , ആമാശയം രോഗമുള്ളവർ ജാഗ്രത പാലിക്കുക. വാരാന്ത്യം സമാധാനം, സന്തോഷം ലഭിക്കും.

കർക്കിടകക്കൂറിലുള്ള പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വ്യാഴാഴ്ച, വെള്ളിയാഴ്ച ദിവസം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
Share
Tweet
SendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies