ഹൃദയം നുറുങ്ങുന്നൊരു സംഭവത്തിന്റെ വാർത്തയാണ് തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്. അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ മകൾ ഭിക്ഷയാചിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവന്നു. നിർമ്മൽ ജില്ലയിലെ താനൂർ മണ്ഡലത്തിലാണ് 11-കാരി അമ്മയുടെ മൃതദേഹത്തിന് അരികിലിരുന്ന് ഭീക്ഷയെടുത്തത്. ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. കുറച്ചു മാസം മുൻപ് ദുർഗയുടെ പിതാവും അസുഖത്തെ തുടർന്ന് മരിച്ചിരുന്നു.
ഇതോടെ അമ്മ ഗംഗമണിയുടെയും(36) മകളുടെയും ജീവിതം ബുദ്ധിമുട്ടിലായി. ദാരിദ്ര്യം താങ്ങാനാകാതെ അമ്മയും മകളെ തനിച്ചാക്കി ജീവനൊടുക്കുകയായിരുന്നു. ആകെയുള്ള ആശ്രയമായിരുന്ന അമ്മയും പോയതോടെ എന്ത് ചെയ്യണമെന്നറിയാതെ ദുർഗയും ഒറ്റപ്പെട്ടു. ബന്ധുക്കളടക്കം ആരും സഹായത്തിനെത്തിയില്ല. അമ്മയുടെ അന്ത്യ കർമ്മങ്ങൾ എങ്ങനെ നടത്തുമെന്നറിയാതെ അവൾ മൃതദേഹത്തിനരികിലിരുന്ന് പൊട്ടിക്കരഞ്ഞു. തുടർന്ന് പണത്തിനായി ഭിക്ഷയാചിക്കാൻ തീരുമാനിച്ചു. ദുർഗ ഒരു ചെറിയ തുണി വിരിച്ച് അമ്മയുടെ ശവസംസ്കാരത്തിന് പണത്തിനായി യാചിച്ചു.
തടിച്ചുകൂടിയ പ്രദേശവാസികൾ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. കേസന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർ പോലും അവളുടെ അവസ്ഥ കണ്ട് സഹായം നൽകി. സംഭവത്തെക്കുറിച്ച് അറിഞ്ഞ മറ്റുള്ളവരും ഓൺലൈനിലൂടെ സംഭാവന നൽകി. അമ്മയുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ 11 വയസുകാരി യാചിക്കുന്ന കാഴ്ച സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി.
హృదయవిదారక ఘటన
నిర్మల్ జిల్లా తానూర్ మండలం బేల్ తరోడాలో గ్రామంలో తల్లి అంత్యక్రియల కోసం సాయం చేయాలంటూ కూతురు భిక్షాటన.
గతంలో అనారోగ్యంతో తండ్రి మృతి.. ఆర్ధిక ఇబ్బందులకు తాళలేక ఉరివేసుకుని తల్లి ఆత్మహత్య. pic.twitter.com/CxeEweY6XA
— Telugu Scribe (@TeluguScribe) August 18, 2024