സഹോദര്യത്തിന്റെ സന്ദേശമോതി രാജ്യമിന്ന് രക്ഷാബന്ധൻ ആഘോഷനിറവിലാണ്. രക്ഷാബന്ധൻ ദിനത്തിൽ പുത്തൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബ്ലിങ്കിറ്റും സ്വഗ്ഗി ഇൻസ്റ്റാമാർട്ടും. രണ്ട് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും റെക്കോർഡ് വിൽപനയാണ് നടന്നത്.
വെറും രണ്ട് മിനിറ്റ് കൊണ്ടാണ് ബ്ലിങ്കിറ്റ് ഒറ്റ ദിവസത്തെ റെക്കോർഡ് മറികടന്നത്. രാഖി, മധുര പലഹാരങ്ങൾ, സമ്മാനങ്ങൾ എന്നിവയാണ് ചെലവായതിലധികവും. ബ്ലിങ്കിറ്റിൽ മിനിറ്റിൽ 693 രാഖിയാണ് ഓർഡർ ചെയ്തത്. തങ്ങളുടെ സേവനത്തിൽ വിശ്വാസമർപ്പിച്ചവർക്ക് കമ്പനി സിഇഒ അൽബിന്ദർ ദിൻഡ്സാ നന്ദി അറിയിച്ചു. യുഎസ്എ, കാനഡ, നെതർലാൻഡ്‌സ്, ജർമ്മനി, ഫ്രാൻസ്, ജപ്പാൻ എന്നിവയുൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നും രാഖിക്ക് ഓർഡർ ലഭിച്ചെന്നും അന്താരാഷ്‌ട്ര തലത്തിലേക്ക് കമ്പനി ഉയർന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
We’ll cross all time high orders in a day on blinkit in a couple of minutes. We also hit highest ever OPM (Orders per minute), GMV, chocolate sales and most other metrics today!
And at its peak – we hit 693 RPM (Rakhis per minute).
Thank you to all our customers (especially the…
— Albinder Dhindsa (@albinder) August 18, 2024
സ്വഗ്ഗി ഇൻസ്റ്റാമാർട്ടിലും അഭൂതപൂർവമായ വിൽപനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് അഞ്ച് മടങ്ങ് രാഖികളാണ് ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞത്. രാഖി ഉൾപ്പടെ 11,320 രൂപയുടെ സമ്മാനങ്ങളാണ് മുംബൈ സ്വദേശി തന്റെ സഹോദരിക്കായി ഓർഡർ ചെയ്തതെന്ന് സഹസ്ഥാപകൻ ഫാനി കിഷൻ എക്സിൽ കുറിച്ചു.
Somewhere between ‘tu mera bhai nahi hai’ and ‘tu mera bhai nahi hai?’ we all grew up❤
Today, a brother in Mumbai showered his sister with Rakhi gifts worth INR 11,320—the highest spend we’ve seen so far. Talk about sibling love!
The order consisted of toys from Hamleys,… pic.twitter.com/kqRr3aBtAF
— Phani Kishan A (@phanikishan) August 19, 2024
ശ്രാവണ മാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ ആഘോഷിക്കുന്നത്. അലങ്കരിച്ച രാഖി ചരടുകളും മധുരപലഹാരങ്ഹളും കുങ്കുമവുമൊക്കെ സമ്മാനമായി നൽകും. സഹോദരന്റെ കൈത്തണ്ടയിൽ സഹോദരി രാഖി ചാർത്തുന്നതോടെ സഹോദര്യത്തിന്റെ മഹത്വമാണ് വിളിച്ചോതുന്നത്.















