വാഷിംഗ്ടൺ: ഖുറാൻ പഠിക്കാനെത്തിയ 17-കാരിയെ പീഡിപ്പിച്ച മതാദ്ധ്യാപകൻ അറസ്റ്റിൽ. യുഎസിലെ ടെയ്‌ലേഴ്‌സ് വില്ലിലെ കമ്മ്യൂണിറ്റി സെൻ്ററിലാണ് സംഭവം. 34-കാരൻ അബ്ദി അബ്ദുല്ലാഹി ഹാരുനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ രണ്ടാം ഭാര്യയ്‌ക്കാനും ഇയാൾ ശ്രമിച്ചതായി പരാതിയുണ്ട്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. ഖുറാൻ പഠിക്കാനെത്തിയ പെൺകുട്ടിയെ താമസസ്ഥലത്തേയ്‌ക്ക് ഇയാൾ കൊണ്ടുപോയി. ഖുറാൻ അദ്ധ്യാപകനായതിനാൽ തന്നെ പെൺകുട്ടി ഇയാളെ വിശ്വസിച്ച് കൂടെ പോകുകയും ചെയ്തു. എന്നാൽ ഹാരൂൻ പെൺകുട്ടിയെ പീഡിപ്പിക്കുകയും, തന്റെ രണ്ടാം ഭാര്യയാക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.
അദ്ധ്യാപകൻ വീട്ടിലേക്ക് ക്ഷണിച്ചതിൽ സംശയം തോന്നിയ പെൺകുട്ടി 20 മിനിറ്റിനുള്ളിൽ വീട്ടിൽ എത്തിയില്ലെങ്കിൽ പൊലീസിനെ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടി സന്ദേശം അയച്ചിരുന്നു. തുടർന്ന് സുഹൃത്ത് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് സാൾട്ട് ലേക്ക് കൗണ്ടി ജയിലിലേയ്‌ക്ക് മാറ്റി.