പാലക്കാട്: അട്ടപ്പാടി അഗളിയിൽ വൃദ്ധൻ തീ കൊളുത്തി ജീവനൊടുക്കി. അഗളി സ്വദേശി സണ്ണിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 11:30 ഓടെയായിരുന്നു സംഭവം.
വീടിനോട് ചേർന്ന് കിടന്നിരുന്ന ഒഴിഞ്ഞ പറമ്പിലായിരുന്നു വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തീ അണച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയ്‌ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.