കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കാെല ചെയ്യപ്പെട്ട ട്രെയിനി ഡോക്ടർക്ക് നീതി ആവശ്യപ്പെട്ട് തുടരുന്ന പ്രതിഷേധത്തിൽ അണിചേരാൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. നാളെയാണ് ഗാംഗുലിയും ഭാര്യ ഡോണയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് താരം സോഷ്യൽ മീഡിയയിലെ ചിത്രവും കറുപ്പാക്കിയിരുന്നു.
പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് അദ്ദേഹം പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയത്. “ഞാൻ നേരത്തെ പറഞ്ഞതു പോലെ ഇതൊരു ദാരുണ സംഭവമാണ്. ഇപ്പോൾ പൊലീസും സിബിഐയും അന്വേഷിക്കുകയാണ്. എന്താണോ സംഭവിച്ചത് അത് വളരെ ലജ്ജാകരമാണ്”. —ഗാംഗുലി പറഞ്ഞു.
What a fall for @SGanguly99 !!!
Sourav Ganguly calls #rgkarincident , “a stray incident”
Saddened and shocked to see the brave man who removed his jersey on the Lords balcony & taught the Indian team to fight, lose his own spine ! pic.twitter.com/vSMB3RkAKx
— Sameer (@BesuraTaansane) August 17, 2024
“>
ഗാംഗുലിയും ഭാര്യയും പ്രതിഷേധക്കാർക്കൊപ്പം റാലിയിൽ പങ്കെടുക്കും. അതേസമയം കൊൽക്കത്തയിൽ പ്രതിഷേധം ഒതുക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് വലിയ ആക്രമണമാണ്. പല ഭാഗത്തും പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഓഗസ്റ്റ് 9 മുതൽ ആരോഗ്യ പ്രവർത്തകർ തെരുവിൽ സമരമിരിക്കുകയാണ്.
Sourav Ganguly clarified his views and demands on the RG Kar case. Don’t spread rumours. #Souravganguly #rgkarincident #KolkataDoctor #kolkatahorror @SGanguly99 pic.twitter.com/H1Hfc5zNrd
— Suki (@sukantabera) August 17, 2024















