കളിപ്പാട്ടമെന്ന് കരുതി ഒരുവയസുകാരൻ കടിച്ച പാമ്പ് ചത്തു. ബിഹാറിലെ ഗയയിലാണ് വിചിത്ര സംഭവം. വീടിന്റെ ടെറസിൽ കളിക്കുന്നതിനിടെയാണ് പാമ്പിനെ കൈയിൽ കിട്ടിയത്. കളിപ്പാട്ടമെന്ന് കരുതി പാമ്പിനെ നിരവധി തവണ കടിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കുടുംബവും ഡോക്ടർമാരും ഞെട്ടി.
അമ്മയാണ് കുഞ്ഞിനെ പാമ്പിനാെപ്പം കണ്ടത്. പിന്നാലെ ഇവർ കുട്ടിയെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു. കുട്ടിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. പാമ്പ് രണ്ടുകഷ്ണമായി കിടക്കുന്ന വീഡിയോയും പുറത്തുവന്നു.
അതേസമയം പാമ്പ് വിഷമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഴക്കാലത്ത് കാണുന്നവയാണ് കുട്ടിക്ക് സമീപമെത്തിയതെന്നാണ് റിപ്പോർട്ട്. ജൂലായിൽ കിടന്നുറങ്ങിയ യുവാവിനെ പാമ്പ് കടിക്കുകയും തിരിച്ച് യുവാവ് അതിനെ കടിച്ചുകൊല്ലുകയും ചെയ്തൊരു സംഭവം നടന്നിരുന്നു. വിഷപാമ്പ് കടിച്ച യുവാവിനെ ചികിത്സ നൽകി രക്ഷപ്പെടുത്തിയിരുന്നു.
Boy from Bihar bites snake to death. Doctors declare him safe. Snake association demands justice. pic.twitter.com/6xjErC7f5H
— Dr. Ajayita (@DoctorAjayita) August 21, 2024