മുംബൈ : മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയും ബിസിസിഐ സെക്രട്ടറി ജയ് ഷായും . ടി20 ലോകകപ്പുമായാണ് സംഘം ക്ഷേത്രത്തിലെത്തി പ്രത്യേക പൂജ നടത്തിയത് . ലോകകപ്പിന് മുൻപിലും പ്രത്യേക ആരതി ഉഴിഞ്ഞു.
ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പ് നേടിയത് . ലോകകപ്പിന്റെ പ്രത്യേക ആരാധനയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വിജയത്തിന് നന്ദി അർപ്പിച്ചായിരുന്നു രോഹിത് ശർമ്മയുടെ പൂജകൾ.















