ടി20 ലോകകപ്പ് വിജയത്തിന് കാരണം മൂന്നുപേരാണ് മുൻ ടി20 നായകൻ രോഹിത് ശർമ്മ. പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ബിസിസിഐ സെക്രട്ടറി ജയ്ഷാ എന്നിവരെയാണ് അദ്ദേഹം വിജയത്തിന് പിന്നിലെ കാരണമെന്ന് പ്രശംസിച്ചത്. വിജയത്തിന് പിന്നിലെ മൂന്ന് തൂണുകൾ എന്നാണ് താരം ഇവരെ വിശേഷിപ്പിച്ചത്. ടീമിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനായി. അതിലൂടെ ആശങ്കയില്ലാതെ താരങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞു.
റെക്കോർഡിന്റെ ഫലത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ടീമിനെ മാറ്റാൻ ആഗ്രഹിച്ചു. കൂടുതൽ ആശങ്കളില്ലാതെ താരങ്ങൾക്ക് ഗ്രൗണ്ടിൽ മികച്ച പ്രകടനം നടത്താൻ ടീമിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നുണ്ടായിരുന്നു. ഒരു ടീമെന്ന നിലയിൽ ഇതായിരുന്നു വേണ്ടിയിരുന്നത്.
ഇതിന് ആ മൂവരുടെയും (പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, ബിസിസിഐ സെക്രട്ടറി ജയ്ഷാ ) അകമഴിഞ്ഞ പിന്തുണ ലഭിച്ചു. —- രോഹിത് പറഞ്ഞു. ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 7 റൺസിന് വീഴ്‌ത്തിയാണ് ഇന്ത്യ രണ്ടാം ടി20 കിരീടം നേടിയത്.
“It was my dream to transform this team and not worry too much about stats and results.
I got a lot of help from my three pillars Mr Jay Shah, Mr Rahul Dravid and Mr Ajit Agarkar,” says #TeamIndia captain @ImRo45 as he reflects on a glorious campaign. @JayShah | Rahul Dravid |… pic.twitter.com/MpPz5IxnZ6
— BCCI (@BCCI) August 22, 2024















