ഇന്നാണ് നടൻ വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്‌ട്രീയ പാർട്ടിയുടെ കൊടി പുറത്തിറക്കിയത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പതാകയും ചിഹ്നവും പുറത്തിറക്കിയത്.വിജയിയുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ആരാധകരും പാർട്ടി അണികളും പങ്കെടുത്ത ചടങ്ങിലാണ് പതാക പുറത്തിറക്കിയത്. കേരളത്തിലെ പാർട്ടി മെമ്പർമാരും എത്തിയിരുന്നു. ഔദ്യോഗിക ഗാനവും ചടങ്ങിൽ പുറത്തിറക്കിയിരുന്നു.
താഴെയും മുകളിലും ചുവപ്പും നടുവിൽ മഞ്ഞയും നിറങ്ങളിലാണ് കാെടി. ഇതിന് നടുവിൽ രണ്ട് കൊമ്പന്മാർ നിൽക്കുന്നതടക്കമുള്ള ഒരു ചിഹ്നവുമുണ്ട്. എന്നാൽ കൊടിയുടെ ഡിസൈനർ ഇപ്പോൾ എയറിലാണ്. ഡിസൈൻ കണ്ടെത്താൻ ആളിത്തിരി കഷ്ടപ്പെട്ട് കാണും എന്നാണ് പരിഹാസം.
സ്പെയിൻ പതാകയിൽ KSRTC ലോഗോയാണ് പതിച്ചിരിക്കുന്നതെന്നാണ് ട്രോളന്മാരുടെ പക്ഷം. ഇവ ചൂണ്ടിക്കാട്ടി നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ട്രെൻഡിംഗിലായിട്ടുണ്ട്. അടുത്ത മാസം പാർട്ടിയുടെ നയം വ്യക്തമാക്കുമെന്ന് വിജയ് പറഞ്ഞു.
#TVKFlag launched 🐘
Flag of Spain with KSRTC Logo😂#TVKFlagHoisting#தமிழகவெற்றிக்கழகம்#TVKVijay Abhi pic.twitter.com/phdFyooYC5— Oye Sunday Kb Hai Yaar (@Ooyesunday) August 22, 2024
















