നായകൻ സഞ്ജു സാംസണെ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസ് കൈയൊഴിയുന്നതായി റിപ്പോർട്ടുകൾ. ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ച മിസിംഗ് പോസ്റ്റാണ് ചർച്ചകൾക്ക് ആധാരം.MAJOR MISSING എന്ന അടിക്കുറിപ്പോടെയാണ് സഞ്ജുവിനെ ഹൈലൈറ്റ് ചെയ്തുള്ള വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇതാണ് ആരാധകർക്കിടയിൽ ചർച്ചയ്‌ക്ക് തുടക്കമിട്ടത്. ടീമംഗങ്ങൾക്കൊപ്പവും ഡയറക്ടർ കുമാർ സംഗക്കാരയ്ക്കൊപ്പവുമുള്ള വിഡിയോയാണ് പുറത്തുവന്നത്. എന്നാൽ ഔദ്യോഗിക സ്ഥരീകരണമൊന്നുമില്ല.ഇനി ക്യാമ്പിലെ അസാന്നിദ്ധ്യമാണോ പോസ്റ്റിന് ആധാരം എന്ന് ചോദിക്കുന്നവരും കുറവല്ല.
2013-ലാണ താരം രാജസ്ഥാനിലേക്ക് എത്തുന്നത്. പിന്നീട് 2016 ലും 17 ലും ടീം വിലക്ക് നേരിട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ സഞ്ജു ഡൽഹി ക്യാപിറ്റൽസിലേക്ക് കൂടുമാറിയിരുന്നു. പിന്നീട് 2018 ൽ രാജസ്ഥാൻ തട്ടകത്തിലേക്ക് മടങ്ങിയെത്തിയ താരത്തെ 2021 മുതൽ ടീം നായക കുപ്പായത്തെയും അണിയിച്ചു. സഞ്ജുവിന്റെ നേതൃത്വത്തിന് കീഴിൽ രാജസ്ഥാൻ ഐപിഎൽ ഫൈനൽ കളിച്ചിരുന്നു. എന്നാൽ അരങ്ങേറ്റക്കാരായഗുജറാത്തിനോട് തോൽക്കുകയായിരുന്നു.
കഴിഞ്ഞ സീസണിലും രാജസ്ഥാനെ പ്ലേ ഓഫിലേക്ക് നയിക്കാൻ മലയാളി താരത്തിന് കഴിഞ്ഞിരുന്നു. അതേസമയം ദുലീപ് ട്രോഫി ടീമിലാെന്നും മലയാളി താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. രാജസ്ഥാനിലെ സഹതാരമായ യുസ്വേന്ദ്ര ചഹലിനെയും ദുലീപ് ട്രോഫിക്ക് പരിഗണിച്ചില്ല. വരുന്ന മെഗാലേലത്തിൽ താരം ടീം വിടുമോ എന്ന കാര്യം വ്യക്തമല്ലെങ്കിലും തള്ളിക്കളയാനാകില്ല.
major missing 😭💗 pic.twitter.com/JLkjh9jjW7
— Rajasthan Royals (@rajasthanroyals) August 23, 2024















