കൽക്കിയിൽ പ്രഭാസ് ഒരു ജോക്കറിനെ പോലെ തോന്നിയെന്ന് അടുത്തിടെയാണ് നടൻ അർഷാദ് വാർസി പറഞ്ഞത് . അടുത്തിടെ റിലീസ് ചെയ്തതിൽ ഇഷ്ടപ്പെടാത്ത ഒരു ചിത്രം ഏതാണെന്ന് ചോദിച്ചപ്പോഴാണ് താരം കൽക്കിയുടെ പേര് പരാമർശിച്ചത് . ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രഭാസിന്റെ ആരാധകരും രംഗത്ത് വന്നു. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകന്മാരിലൊരാളായ എസ്എസ് രാജമൗലി ഹൃത്വിക് റോഷനെയും പ്രഭാസിനെയും താരതമ്യപ്പെടുത്തി പറഞ്ഞ കാര്യങ്ങളാണ് പ്രഭാസിന്റെ ആരാധകർ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുന്നത് .
പ്രഭാസിന് മുന്നിൽ ഹൃത്വിക് റോഷൻ പോലും ഒന്നുമല്ലെന്ന രാജമൗലിയുടെ പ്രസ്താവനയുടെ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. പ്രഭാസിന്റെ ‘ബില്ല’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിൽ രാജമൗലി സംസാരിക്കുന്നതാണ് വീഡിയോ . ‘ ‘ധൂം 2 ഹിന്ദിയിൽ റിലീസ് ചെയ്തപ്പോൾ, ബോളിവുഡിന് മികച്ച നിലവാരം കൈവരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് സങ്കടം തോന്നി. നമുക്ക് ഹൃത്വിക് റോഷനെപ്പോലെയുള്ള നായകന്മാർ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ ? പിന്നെ ബില്ലയിലെ പാട്ടും പോസ്റ്ററും കണ്ടിട്ട് ഇപ്പോൾ ട്രെയിലർ കണ്ടു, പ്രഭാസുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൃത്വിക് റോഷൻ ഒന്നുമല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തെലുങ്ക് സിനിമ ബോളിവുഡിനേക്കാൾ മികച്ചതാണ്, ഇപ്പോൾ ഞങ്ങൾ ഹോളിവുഡ് ചിത്രങ്ങൾക്ക് തുല്യമാണ്. ‘ എന്നാണ് രാജമൗലി പറഞ്ഞത് . ഒപ്പം ഹൃത്വിക് റോഷനെ അനാദരിക്കുകയല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു.















