തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. നഗരത്തിന്റെ വിവിധയിടങ്ങളിൽ 32 പേർക്കാണ് കടിയേറ്റത്. ഭൂരിഭാഗം പേരെയും ഒരേ നായ തന്നെയാണ് കടിച്ചതെന്നാണ് വിവരം. ഇന്ന് വൈകിട്ടും രാത്രിയുമാണ് സംഭവം. നായയ്‌ക്ക് പേവിഷബാധയേറ്റതായി സംശയമുണ്ട്.
ഓവർ ബ്രിഡ്ജിന് സമീപത്തും കൈമനം, കരമന, ചിറമുക്ക് എന്നിവിടങ്ങളിലുമായിരുന്നു ആക്രമണം. കടിയേറ്റവർ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും നേമം ശാന്തിവിള ആശുപത്രിയിലും ചികിത്സയിലാണ്. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്.
പോത്തീസിന്റെ സമീപത്ത് വച്ചാണ് ഏറ്റവും കൂടുതൽ പേർക്ക് തെരുവുനായയുടെ കടിയേറ്റത്. 20 പേരാണ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.