പി.ആർ ശ്രീജേഷിനെ അനുമോദന ചടങ്ങിന്റെ പേരിൽ സർക്കാർ വിളിച്ചുവരുത്തി അപമാനിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണമറിയിച്ച് താരം. പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ശ്രീജേഷ് അമർഷം അറിയിച്ചിരിക്കുന്നത്.
‘നേതാക്കൾ ജനിക്കുന്നില്ല മറിച്ച് സൃഷ്ടിക്കപ്പെടുകയാണ്’ (Leaders aren”t born, they are made) എന്നാണ് അദ്ദേഹം കുറിച്ചത്. 26-ന് നടത്താനിരുന്ന അനുമോദ ചടങ്ങാണ് സർക്കാർ വകുപ്പുകളുടെ തമ്മിൽ തല്ലിനൊടുവിൽ മാറ്റിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ചടങ്ങിൽ പങ്കെടുക്കാൻ കുടുംസമേതം ശ്രീജേഷ് തലസ്ഥാനത്തെത്തിയിരുന്നു. താരത്തിന് സ്വീകരണം നൽകി ക്രെഡിറ്റ് നേടാനുള്ള ശ്രമത്തിന്റെ പേരിൽ കായിക-വിദ്യാഭ്യാസ വകുപ്പുകളുടെ തർക്കമാണ് ചടങ്ങ് മാറ്റാൻ ഇടയായത്. ഇതിന് പിന്നാലെ വൻ വിമർശനങ്ങളാണ് ഉയരുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. കായിക മന്ത്രിയുടെ പരാതിയെ തുടർന്നാണ് പരിപാടി മാറ്റിവെച്ചത്. ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സ് മെഡലുകൾ നേടിയ ഏക മലയാളി കായിക താരത്തിനെയാണ് പിണറായി സർക്കാർ അപമാനിച്ചത്.
View this post on Instagram