ടെസ്റ്റിൽ പാകിസ്താനെ വീഴ്‌ത്തി ചരിത്ര ജയം സ്വന്തമാക്കി ബംഗ്ലാ കടുവകൾ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്താനെ ബംഗ്ലാദേശ് പരാജയപ്പെടുത്തുന്നത്. അതും പാകിസ്താനിൽ. റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ പത്തുവിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോൾ 12 തവണ ജയം പാകിസ്താനൊപ്പമായിരുന്നു ഒരു മത്സരം സമനിലയി. എന്നാൽ ഇന്ന് ചരിത്രം തിരുത്തപ്പെട്ടു. ആതിഥേയ ടീം പാകിസ്താനെ നാട്ടിൽ പത്തു വിക്കറ്റിന് തോൽപ്പിക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2001 ലാണ് പാകിസ്താനും ബംഗ്ലാദേശും ആദ്യമായി ടെസ്റ്റിൽ ഏറ്റുമുട്ടുന്നത്.
സ്കോർ പാകിസ്താൻ 448/6 (d) ,146 ബംഗ്ലാദേശ്: 565, 30/0. രണ്ടാം ഇന്നിംഗ്സിൽ 116 റൺസിന്റെ കമ്മിയുമായി ബാറ്റിംഗിന് ഇറങ്ങിയ പാകിസതാനെ ബംഗ്ലാദേശ് ബൗളർമാർ വട്ടം കറക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ മെഹിദി ഹസൻ, മൂന്ന് വിക്കറ്റ് നേടിയ ഷാക്കിബ് അൽ ഹസൻ എന്നിവർ ചേർന്നണ് ചുരുട്ടിക്കൂട്ടിയത്. 51 റൺസെടുത്ത റിസ്വാന് മാത്രമാണ് അല്പമെങ്കിലും പിടിച്ചുനിൽക്കാനായത്. അബ്ദുള്ള ഷഫീഖ് 37 റൺസെടുത്തു. 30 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഏഴാം ഓവറിൽ ഇത് മറികടന്നു. രണ്ടു മത്സരങ്ങളടങ്ങുന്നതാണ് പരമ്പര.