കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളിലും നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്ന് പൃഥ്വി രാജ് വ്യക്തമാക്കി.ആരോപണ വിധേയർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ മാൃതകപരമായി ഓരോരുത്തരും ശിക്ഷിക്കപ്പെടണം. അങ്ങനെയെ അവസാനമുണ്ടാകൂ. മറിച്ച് ഉന്നയിക്കുന്നത് വ്യാജ ആരോപണങ്ങളാണെങ്കിൽ അതുന്നയിക്കുന്നവരും മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണം.
അമ്മയ്‌ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ തർക്കമില്ല. ആരോപണ വിധേയർ സ്ഥാനങ്ങളിൽ ഇരുന്ന് അന്വേഷണം നേരിടുന്നത് ഉചിതമല്ലെന്ന് വിശ്വസിക്കുന്നു. നടി പാർവതിക്ക് മുന്നേ അവസരം നിഷേധിക്കുന്നതിൽ വിധേയനായത് താൻ. ഹേമ കമ്മിഷനോട് ആദ്യം സംസാരിച്ചവരിൽ ഒരാളാണ് ഞാൻ. അതിൽ ഞാൻ എന്തിനാണ് റിപ്പോർട്ടിൽ ഞെട്ടുന്നത്. ഞാൻ ഇതിൽ ഇല്ല എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തം. പവർഗ്രൂപ്പിൽ നിന്ന് ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. എന്നതുകാെണ്ട് പവർ ഗ്രൂപ്പ് ഇല്ലെന്ന് ഞാൻ പറയുന്നില്ലെന്നും താരം വാർത്താ സമ്മേളനത്തിനിൽ താരം പറഞ്ഞു.