മലയാള സിനിമയായ ആടു ജീവിതത്തിൽ അഭിനയിച്ചതിന് സൗദി ജനതയോടെ മാപ്പ് അപേക്ഷിച്ച് ജോർദാനി നടൻ ആകിഫ് നജം. കഥയിലെ നായകൻ മരുഭൂമിയിൽ വഴിതെന്നുന്നതും ഒരു ധീരനായ സൗദി പൗരൻ നായകനെ രക്ഷിക്കുന്നതുമാണ് ചിത്രം പറയുന്നതെന്ന് കരുതിയാണ് അഭിനയിച്ചത്. തിരക്കഥ പൂർണമായും വായിച്ചിരുന്നില്ല. സിനിമ കണ്ടപ്പോഴാണ് അത് സൗദി വിരുദ്ധമാണെന്ന് മനസിലായതെന്നും നടൻ പ്രസ്താവനയിൽ വ്യക്തമാക്കി.
തിരക്കഥയുടെ വിശദാംശങ്ങൾ പൂർണമായി മനസിലാക്കിയിരുന്നുവെങ്കിൽ ചിത്രത്തിന്റെ ഭാഗമാകുമായിരുന്നില്ല. ജോര്‍ദാന്‍ ജനതക്ക് സൗദി ഭരണാധികാരികളുമായും ജനങ്ങളുമായും സാഹോദര്യ, കുടുംബബന്ധങ്ങളുമുണ്ട്. ആടുജീവിതത്തത്തിൽ അഭിനയിച്ചതിന് താൻ സൗദി ജനതയോട് ക്ഷമാപണം നടത്തുന്നതായും നടൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സിനിമയുടെ കഥ വളച്ചൊടിച്ചതാണെന്ന് സൗദി നോവലിസ്റ്റ് അബ്ദുറഹ്മാൻ അൽദുവൈലജ് തുറന്നടിച്ചു. 30 മുതൽ 40 ശതമാനം വരെ യോജിക്കുന്നു. എന്നാൽ ബാക്കി കഥ എഴുത്തുകാരൻ വളച്ചൊടിച്ചിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.