ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 8 മുതൽ 17 വരെ ചൈനിയിലെ ഹുലുൻബുയറിലാണ് ടൂർണമെന്റ്. പാരിസ് ഒളിമ്പിക്സോടെ വിരമിച്ച ഇതിഹാസ ഗോൾകീപ്പർ പി.ആർ ശ്രീജേഷിന് പകരം ആരാകും ഗോൾ വല കാക്കാനെത്തുന്നതെന്ന് കണ്ടറിയണം.
കൃഷൻ ബഹദൂർ പഥക്കും സൂരജ് കർക്കേരയുമാണ് ഗോൾ കീപ്പർമാർ. കൃഷൻ ബഹദൂർ ആകും ഒന്നാം നമ്പർ ഗോളിയെന്നാണ് സൂചന. ഹർമൻ പ്രീത് സിംഗ് ആണ് ടീമിനെ നയിക്കുന്നത്. വിവേക് സാഗർ പ്രസാദാണ് ഉപനായകൻ. മൻദീപ് സിംഗ്, ലളിത് ഉപാദ്ധ്യായ,ഷംഷേർ സിംഗ്,ഗുർജന്ദ് സിംഗ് എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്.
പാരിസ് ഒളിമ്പിക്സിൽ സ്റ്റാൻഡ്‌ബൈ ആയി യാത്ര ചെയ്ത ഡ്രാഗ്-ഫ്ലിക്കർ ജുഗ്‌രാജ് സിംഗിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താരത്തിന് വലിയൊരു അവസരമാണിത്.
Indian Men’s team in BACK in action!
After a bronze medal winning performance at the Paris Olympics, 2️⃣0️⃣2️⃣4️⃣
Our Men’s team is geared up to take their next challenge
Men’s Asian Champions Trophy 2024 starts from 8th, September 2024. Hulunbuir City, Inner Mongolia, China.
You… pic.twitter.com/NTAOx3qGYR— Hockey India (@TheHockeyIndia) August 28, 2024