ബെംഗളൂരു വിമാനത്താവളത്തിലെ ജീവനക്കാർ പാർക്കിംഗ് ഏരിയയിൽ കൊല്ലപ്പെട്ടു. കെംപഗൗഡ എയർപോർട്ടിലെ ട്രോളി ഓപ്പറേറ്ററാണ് ടെർമിനൽ ഒന്നിലെ പാർക്കിംഗ് ഏരിയയിൽ ദാരുണമായി കൊല്ലപ്പെട്ടത്. രാമകൃഷ്ണ എന്ന യുവാവിനെയാണ് കഴുത്തറുത്ത് കൊന്നത്. പ്രതി രമേഷിനെ ദേവനഹള്ളി പൊലീസ് പിന്നീട് പിടികൂടി.
രമേഷിന്റെ ഭാര്യയുമായി രാമകൃഷ്ണയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്ന് പാെലീസ് പറഞ്ഞു. നല്ലൊര് അവസരത്തിനായി രമേഷ് കാത്തിരിക്കുകയായിരുന്നു. ഇതിനായി രാമകൃഷ്ണയുടെ ഗ്രാമത്തിൽ നിരീക്ഷണവും നടത്തിയിരുന്നു. അപ്പോൾ രാമകൃഷ്ണ വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് മനസിലാക്കി.
ഇതോടെ രമേഷ് എയർപോർട്ടിലേക്ക് പോയി രാമകൃഷ്ണയെ കൈവാളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോളേജ് ബാഗിലാണ് ഇയാൾ വാൾ കൊണ്ടുവന്നതെന്നും ഇത് സ്കാനിംഗിന് വിധേയമാക്കിയില്ലെന്നും നോർത്ത് ഈസ്റ്റ് ഡിവിഷൻ ഡിസിപി പറഞ്ഞു. ബസിലാണ് ഇയാൾ വിമാനത്താവളത്തിലേക്ക് വന്നത്.