ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയരായ താര സംഘടനയിലെ അമ്മ അംഗങ്ങൾക്കെതിരെ വാളോങ്ങിയ പുരോഗമന സിനിമ പ്രവർത്തകർക്ക് WCC യ്‌ക്കെതിരെയും നടി രേവതിക്കെതിരെയും ഉയർന്ന ആരോപണങ്ങളിൽ മൗനം. നാഴികയ്‌ക്ക് നാല്പതു വട്ടം അമ്മ അംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയ സംവിധായകൻ ആഷിഖ് അബുവിനും പ്രതികരിക്കാൻ നാവില്ലാത്ത അവസ്ഥയാണ്. പുരോഗമന സിനിമ പ്രവർത്തകരും രേവതിയുടെ വിഷയം കണ്ടമട്ടില്ല.
പുതു വിപ്ലവമെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച സ്ത്രീപക്ഷ സംഘടനയ്‌ക്കും മുതിർന്ന അംഗത്തിനെതിരെ ഉയർന്ന ലൈംഗികാതിക്രമ ആരോപണത്തിൽ എന്ത് പറഞ്ഞ് ന്യായീകരിക്കണമെന്ന് അറിയാത്ത സ്ഥിതിയാണ്. അമ്മ ഭരണസമിതി കൂട്ട രാജിവച്ചത് ഭീരുത്വം കാരണമെന്ന് പറഞ്ഞ പാർവതി തിരുവോത്തും രേവതിയുടെ കാര്യം വന്നപ്പോൾ കവാത്ത് മറന്ന രീതിയിലാണ്. ഇതൊക്കെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിലും രൂക്ഷ വിമർശനമാണ് പുരോഗമന സിനിമാക്കാർക്ക് നേരെയുരുന്നത്. ഇരട്ടത്താപ്പെന്ന ആരോപണം ഇതിനിടെ ഉയർന്നിട്ടുണ്ട്.
രഞ്ജിത്തിനെതിരെ പരാതിയുമായെത്തിയ ബംഗാളി നടിക്ക് പൂർണപിന്തുണ നൽകുമെന്ന് പറഞ്ഞ ആഷിഖ് അബു പക്ഷേ രഞ്ജിത്തിനും കാമുകി രേവതിക്കുമെതിരെ ആരോപണം ഉയർത്തിയ യുവാവ് ഈ നാട്ടുകാരനല്ലെന്ന മട്ടിലാണ്. പിന്തുണയ്‌ക്കണമെങ്കിൽ അയാളൊരു ഇടതുപക്ഷക്കാരനും ആക്ടിവിസ്റ്റെങ്കിലുമാകണ്ടേ..രഞ്ജിത്ത് കോഴിക്കോട് സ്വദേശിയായ യുവാവിനെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡനത്തിനിരയാക്കിയത്. പിന്നീട് വിവസ്ത്രനാക്കി ചിത്രം കാമുകിയായ രേവതിക്ക് അയച്ചു നൽകിയെന്നും രേവതി അത് കൊള്ളാമെന്ന് പറഞ്ഞതായും യുവാവ് മൊഴി നൽകി.