പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; അപകീർത്തിക്കേസിൽ ശശി തരൂരിന്റെ ഹർജി തള്ളി ഹൈക്കോടതി
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; അപകീർത്തിക്കേസിൽ ശശി തരൂരിന്റെ ഹർജി തള്ളി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 07:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശ കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ നൽകി ഹർജി തള്ളി ഡൽഹി ഹൈക്കോടതി. 2018 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവെച്ച് നടത്തിയ അധിക്ഷേപ പരാമർശത്തിന്മേൽ ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ കേസിലാണ് കോടതിയുടെ ഉത്തരവ്. മോദിയെ തേളിനോടുപമിച്ച തരൂരിന്റെ പ്രസ്താവന വൻ വിവാദത്തിന് വഴിവച്ചിരുന്നു. നടപടികൾ റദ്ദാക്കുന്നതിന് യാതൊരു കാരണവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.

ജസ്റ്റിസ് അനൂപ് കുമാർ മെൻഡിരട്ട അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ക്രിമിനൽ നടപടികൾ സ്‌റ്റേ ചെയ്‌ത 2020 ഒക്‌ടോബർ 16 ലെ ഇടക്കാല ഉത്തരവ് റദ്ദാക്കിയ കോടതി കക്ഷികളോട് സെപ്റ്റംബർ 10 ന് വിചാരണ കോടതിയിൽ ഹാജരാകാനും നിർദ്ദേശം നൽകി.

2018 ൽ ബാംഗ്ലൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് ശശി തരൂർ മോദിയെ “ശിവലിംഗത്തിൽ ഇരിക്കുന്ന തേൾ” എന്ന് വിശേഷിപ്പിച്ചത്. സംഭവം വിവാദമായതിനുപിന്നാലെ താൻ മറ്റൊരു നേതാവിന്റെ പരാമർശം ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ന്യായികരിക്കാൻ ശ്രമിച്ചു. എന്നാൽ ബിജെപി കേസുമായി മുന്നോട്ടുപോവുകയായിരുന്നു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ബിജെപി നേതാവ് പരാതി നൽകിയത്.

കേസിൽ 2019 ൽ കോടതി തരൂരിന് ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരൻ നൽകിയ ക്രിമിനൽ അപകീർത്തിക്കേസിൽ തന്നെ പ്രതിയാക്കി സമൻസയച്ച ഉത്തരവ് റദ്ധാക്കണമെന്നും 2018 ലെ പരാതി തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടാണ് തരൂർ വീണ്ടും കോടതിയെ സമീപിച്ചത്.

Tags: delhi high courtshashi tharoorbjp leaderprime minister narendra modiCongress MPscorpion on Shivling
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies